ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനകത്ത് കോളിളക്കം സൃഷ്ടിച്ച ക്രോസ് വോട്ടിങ് വിവാദത്തില്‍ ഇന്ന് ഭാഗ്യത്തിന് ബജറ്റ് പാസ്സാക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചെങ്കിലും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് കസേര നഷ്ടപ്പെടാന്‍ പോകുകയാണെന്ന സന്ദേശം എ.ഐ.സി.സി. നിയോഗിച്ച കേന്ദ്ര നിരീക്ഷകര്‍ കൈമാറിയെന്ന് അനുമാനം.
വൈകീട്ട് ഷിംലയിലെത്തിയ ഡി.കെ.ശിവകുമാറും ഭൂപീന്ദര്‍സിങ് ഹൂഡയും ഷിംലയിലെ സിസില്‍ ഹോട്ടലില്‍ എല്ലാ എം.എല്‍.എ.മാരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടു സംസാരിച്ചു. മാത്രമല്ല മന്ത്രിസ്ഥാനം രാജിവെച്ച വിക്രമാദിത്യസിങുമായും ചര്‍ച്ച നടത്തി. ഇതോടെ വിക്രമാദിത്യസിങ് നേരെ യു-ടേണ്‍ അടിച്ച് തന്റെ രാജിയില്‍ നിന്നും പിന്‍മാറുന്ന സമീപനം സ്വീകരിച്ചു.


“തൻ്റെ രാജിയിൽ സമ്മർദ്ദം ചെലുത്തേണ്ടതില്ല” എന്ന് തീരുമാനിച്ചു എന്ന് ഇദ്ദേഹം പറഞ്ഞു.. എന്നാൽ, തൻ്റെ രാജി പിൻവലിക്കുന്നതും അത് അംഗീകരിക്കാൻ സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്ന തീരുമാനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബുധനാഴ്ച രാവിലെ സിംഗ് പൊതുമരാമത്ത് മന്ത്രി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എം.എൽ.എമാരോട് അശ്രദ്ധ കാട്ടിയെന്നും അന്തരിച്ച പിതാവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിങ്ങിനെ അനാദരിച്ചുവെന്നും ആരോപിച്ചായിരുന്നു രാജി.
മുന്‍ മുഖ്യമന്ത്രി വീര്‍ ഭദ്രസിങിന്റെയും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങിന്റെയും മകനാണ് വിക്രമാദിത്യന്‍. അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് ഇദ്ദേഹം നീങ്ങുന്നതെന്നാണ് വാര്‍ത്ത.
“പാർട്ടി ഹൈക്കമാൻഡ് അയച്ച നിരീക്ഷകരോട് ഞാൻ സംസാരിച്ചു. ഒരു വ്യക്തിയെക്കാൾ സംഘടന പ്രധാനമാണ്. സംഘടനയെ ശക്തമായി നിലനിർത്തുന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പാർട്ടിയുടെ താൽപ്പര്യവും ഐക്യവും മുൻനിർത്തി എൻ്റെ രാജി ഞാൻ ആവശ്യപ്പെടില്ല.”– വിക്രമാദിത്യ പറഞ്ഞു.
സർക്കാരിന് നേരെയുള്ള ഭീഷണി അവസാനിച്ചു എന്നാണോ ഇതിനർത്ഥം എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “തുടങ്ങാൻ ഒരു പ്രതിസന്ധിയും ഉണ്ടായില്ല, ഇത് ഒരു സൃഷ്ടിയായിരുന്നു, ആളുകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ എല്ലാറ്റിനും പരിഹാരം കാണാനും ക്രിയാത്മക സമീപനം സ്വീകരിക്കാനും കഴിയു”മെന്ന് മന്ത്രി പറഞ്ഞു.
നിരീക്ഷകര്‍ വ്യാഴാഴ്ച ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.