ഒരേ സിനിമയിലെ തന്റെ മൂന്ന് മുഖങ്ങളുടെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

ഈ മാസം 28-ന് പുറത്തിറങ്ങാന്‍ പോകുന്ന, മലയാളികള്‍ പ്രത്യേകിച്ച് കാത്തിരിക്കുന്ന സിനിമ ആടുജീവിതത്തില്‍ നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ സിനിമയിലെ തന്റെ മൂന്ന് അവസ്ഥകള്‍ വെളിപ്പെടുത്തുന്ന ഫോട്ടോകളുടെ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം കടന്നു പോയ മൂന്ന് അവസ്ഥകളെ പ്രതിഫലി...

ഇവിടെ സുനിലിന്റെ പോസ്റ്ററുകളില്‍ കവിത തുളുമ്പുന്നു…

ഒരു പക്ഷേ, കേരളത്തിലെ ലോക്‌സഭാസ്ഥാനാര്‍ഥികളുടെ പോരാട്ട മണ്ഡലങ്ങളില്‍ ഇത്രയധികം കാവ്യാത്മകമായ ടാഗ് ലൈനുകളും ക്യാപ്ഷനുകളുമായി നിറയുന്ന ഇടതു പക്ഷ സ്ഥാനാര്‍ഥി പോസ്റ്ററുകള്‍ തൃശ്ശൂരിലല്ലാതെ ഉണ്ടാവാനിടയില്ല. വി.എസ്.സുനില്‍കുമാറിനു വേണ്ടി ഇറക്കിയിരിക്കുന്ന പോസ്റ്ററുകളിലെ വാചകങ്ങളില്‍ ആ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും സവിശേഷതകളുമെല്ലാം പ്രതിഫലിക്കുന്...

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 26 ന്…വിശദാംശങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതിയും സമയക്രമങ്ങളും പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തും. ഏപ്രിൽ 19-ന് തുടങ്ങി ജൂൺ 1-ന് അവസാനിക്കും.  കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ ഒറ്റ ദിവസത്തില്‍ തന്നെയാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാല്. ഒന്നാം ഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 നും രണ്ടാം ഘട...

മുഖ്യമന്ത്രി സ്ഥാനത്തിരുന്നു പിണറായി വിജയൻ നുണ പ്രചരിപ്പിക്കുന്നു- സതീശൻ

പാർലമെൻറിൽ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ കോൺഗ്രസ് മൗനം പാലിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "പാർലമെന്റിൽ സിഎഎയ്ക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു പിണറായി വിജയൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു."-- സതീശൻ ആരോപിച്ചു. "ബില്ല് പാർലമെന്റിൽ അവതരി...

പാലക്കാട് മോദിയുടെ റോഡ് ഷോ എന്തുകൊണ്ട്? ചില ശ്രദ്ധേയമായ കാരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം റോഡ്‌ഷോ നടത്താന്‍ പറന്നെത്തുമ്പോള്‍ അതിനു പിന്നില്‍ വ്യക്തമായൊരു കണക്കു കൂട്ടലും ഭാവനയും ഉണ്ടെന്ന് കരുതിയില്ലെങ്കില്‍ അത് ബിജെപിയുടെ വോട്ടുബലതന്ത്രബുദ്ധിയെ കുറച്ചു കാണലാവും.കേരളത്തില്‍ ബിജെപിക്ക് അപ്രതീക്ഷിതമായ വിജയപ്രതീക്ഷയില്‍ തൃശ്ശൂരിനേക്കാളും മുന്നിലാണ് ...

വടകരയില്‍ മല്‍സരം പ്രവചനാതീതമാകും…എന്തു കൊണ്ട്…

കെ.കെ.ശൈലജ എന്ന സ്ഥാനാര്‍ഥിക്ക് ഇടതുപക്ഷേ നിരീക്ഷിച്ച ഒരു വലിയ നേട്ടം രാഷ്ട്രീയ എതിരാളികളോ കക്ഷി രാഷ്ട്രീയമില്ലാത്തവരോ ആരായാലും ശരി, ആര്‍ക്കും എതിര് പറയാനില്ലാത്ത മതിപ്പ് രേഖപ്പെടുത്തുന്ന വ്യക്തിയാണ് ശൈലജ എന്നതാണ്. ഈ നേട്ടം മുതലാക്കാന്‍ പറ്റിയ മികച്ച മണ്ഡലമാണ് വടകര എന്നും കരുതി. കാരണം ശക്തമായ ഇടതു പക്ഷ മണ്ഡലമായിട്ടും പലപ്പോഴും അവിടെ ജയിക്കാ...

ടി.എന്‍.പ്രതാപന് കിട്ടി പുതിയ ചുമതല…

തൃശ്ശൂരില്‍ പ്രചാരണം ആരംഭിച്ച ശേഷം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട സിറ്റിങ് എം.പി. ടി.എന്‍.പ്രതാപനെ കെ.പി.സി.സി.യുടെ വര്‍ക്കിങ് പ്രസിഡണ്ടായി നിയമിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പ്രതാപനെ 'ആശ്വസിപ്പിച്ചു'. എല്ലാ സിറ്റിങ് എം.പി.മാര്‍ക്കും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ തൃശ്ശൂരില്‍ മാത്രമാണ് അപ്രതീക്ഷിതമായി പ്രതാപനെ അവസാന നിമിഷം മാറ്റി പകരം...

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ….ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് കോടാലി വീഴുന്നു

രാജ്യത്തുടനീളം നിയമം നടപ്പാക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് , പൗരത്വ ഭേദഗതി നിയമത്തിൻ്റെ (സിഎഎ) നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം ചെയ്തു. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഈ രാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് നിയമം ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള...

ഞാന്‍ എ.ഐ.സി.സി. വക്താവ്…സുധാകരന്‍ അറിഞ്ഞില്ലെങ്കില്‍ അറിഞ്ഞോളൂ…ഫേസ്ബുക്കില്‍ ‘മൈ ഐഡി’ പോസ്റ്റുമായി ഷമ മുഹമ്മദ്‌

എഐസിസി വക്താവ് എന്ന ലേബലിൽ ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റെ പരാമർശത്തിൽ ഫെയ്സ്ബുക്ക് പേജിൽ പ്രതികരിച്ച് ഷമ രംഗത്ത് വന്നു. എഐസിസി വക്താവ് എന്ന് തന്റെ ഐഡി പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷമ. മൈ ഐഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാ...