ഗുലാം നബി ആസാദ് വീണ്ടും ഇടയുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജമ്മു-കാശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ തന്നെയാണ് രാജിവെച്ചൊഴിയല്‍. നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. പാര്‍...

കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്കേറ്റു

കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊല്ലുകയും സഹോദരനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 45 കാരനായ സുനിൽ കുമാർ ഭട്ട് ആണ് മരിച്ചത്. സഹോദരൻ പിന്റു കുമാർ ഭട്ടിനാണ് പരിക്ക്.. അക്രമികളെ പിടികൂടാൻ സുരക്ഷാ സേന പ്രദേശമാകെ വളഞ്ഞിരിക്കുകയാണ്.കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പൂഞ്ച്‌ ജ...

“സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു”… കാശ്മീരിൽ ഏഴ് വാർത്താ പോർട്ടലുകൾ നിരോധിച്ചു

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും സർക്കാരിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്തിയതായും കുറ്റം ആരോപിച്ച് ഏഴ് വാർത്താ പോർട്ടലുകളുടെ പ്രവർത്തനം ജമ്മു കശ്മീരിലെ റംബാൻ ജില്ലാ ഭരണകൂടം ചൊവ്വാഴ്ച നിരോധിച്ചു. യുണൈറ്റഡ് ന്യൂസ് ഉർദു, വിഡി ന്യൂസ്, ന്യൂസ് വേഴ്‌സ് ഇന്ത്യ, കറന്റ് ന്യൂസ് ഓഫ് ഇന്ത്യ, ന്യൂസ് ബ്യൂറോ ഓഫ് ഇന്ത്യ, ടുഡേ ന്യൂസ് ലൈവ്, ജിഎച്ച്ആർടി ന്യൂസ് എ...

ഏക്‌നാഥ്‌ ഷിന്‍ഡെയെ ബി.ജെ.പി. ഒതുക്കി…പ്രധാന വകുപ്പൊന്നും നല്‍കിയില്ല

ശിവസേനയുടെ മുഖ്യമന്ത്രിയെ മറിച്ചിടാന്‍ വിമതനായ ഏക്‌നാഥ്‌ ഷിന്‍ഡെയെ ഉപയോഗിച്ച ബി.ജെ.പി. ഒടുവില്‍ ഷിന്‍ഡെയെ നന്നായി ഒതുക്കിയെന്ന്‌ വ്യക്തമായി. മന്ത്രിസഭയെ ബി.ജെ.പി. വിഴുങ്ങിയെന്നാണ്‌ മന്ത്രിമാരുടെ വകുപ്പു വിഭജനം തെളിയിക്കുന്നത്‌. ആഭ്യന്തരം, ധനം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈവശമാണ്. ധന...

നമ്മൾ ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു- രാഷ്ട്രപതി ദ്രൗപദി മുര്‍മു

ഇന്ത്യ ലോകത്തിന്‌ ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തുവെന്ന്‌ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തോടുള്ള ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. "വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന് നാം രാജ്യത്തെ മോചിപ്പിച്ചു. നാം ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു"-മുർമു പറഞ്ഞു . "കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്ത...

ശതകോടീശ്വരനായ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ശതകോടീശ്വരനായ ഓഹരി വ്യാപാരിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല (62) ഞായറാഴ്ച രാവിലെ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ രാവിലെ 6.45 ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ ഇന്ത്യന്‍ ആകാശത്ത്‌ പറന്നു തുടങ്ങിയ പുതിയ ബജറ്റ്‌ എയര്‍ലൈന്‍ ആയ ആകാശ എയര്‍ലൈന്‍സിന്റെ കൂടി പാര്‍ട്‌ണറാണ്‌ രാകേഷ്‌. നിക്ഷേപകൻ എന്നതിലു...

സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു. നേരത്തെ ജൂൺ മാസത്തിൽ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

2024-ലും മോദി തന്നെ… 53 ശതമാനം മോദി, രാഹുല്‍ 9 ശതമാനം…എന്നാല്‍ എന്‍.ഡി.എ.ക്ക് സീറ്റ് കുറയും, യു.പി.എ.ക്ക് കൂടും

രാജ്യത്തെ അഗാധമായി ബാധിച്ച ഒരു പാട് പ്രതിസന്ധികള്‍ക്കിടയിലും പോപ്പുലര്‍ നേതാവ് നരേന്ദ്രമോദി തന്നെ, 2024-ലും പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്ന് പ്രവചനം. മാധ്യമസ്ഥാപനമായ ഇന്‍ഡ്യ ടുഡേ സി-വോട്ടര്‍ എന്ന ടീമുമായി ചേര്‍ന്ന് മൂഡ് ഓഫ് നാഷന്‍ എന്ന സര്‍വ്വയിലാണ് ഈ ഫലം ഉള്ളത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം പേര്‍ നരേന്ദ്രമോദി തന്നെ 2024-ല്‍ പ്രധാ...

കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ ഭീകരർ വെടിവച്ചുകൊന്നു

കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ ഭീകരർ വെടിവച്ചുകൊന്നു . ബന്ദിപ്പോർ ജില്ലയിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ബിഹാർ മധെപുര സ്വദേശിയായ മഹൊദ് അമ്റേസ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ പറ്റിയില്ല.. കാശ്‌മീരില്‍ കുറച്ചു കാലമായി അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നുണ്ട്‌. നാല് സൈനികർ ഭീകരരുടെ ...

2024ൽ ബിഹാർ മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രി പദത്തിന് അനുയോജ്യമെന്ന് ശരദ് യാദവ്

2024ലെ മഹാഗത്ബന്ധന്റെ പ്രധാനമന്ത്രി നോമിനി നിതീഷ് കുമാറായിരിക്കുമെന്നും നിതീഷ് കുമാറാണ് ഏറ്റവും അനുയോജ്യമായ പ്രധാനമന്ത്രിയെന്നും ആർജെഡി നേതാവ് ശരദ് യാദവ് പറഞ്ഞു. നിതീഷ് കുമാർ ഇന്ന് എട്ടാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് തേജസ്വി യാദവ് ബിഹാർ ...