Categories
latest news

രാജി സന്നദ്ധനായി സുഖു, ചിലപ്പോള്‍ ഇന്നു വൈകീട്ടോടെ ഹിമാചലില്‍ പുതിയ മുഖ്യമന്ത്രി

മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു രാജിവച്ചതായി പറയുന്നു . കോൺഗ്രസ് നിരീക്ഷകരായ ഭൂപേന്ദ്ര ഹൂഡയ്ക്കും ഡികെ ശിവകുമാറിനും രാജിക്കത്ത് സമർപ്പിച്ചു. ഇതിനുശേഷം വൈകുന്നേരത്തോടെ നിയമസഭാ കക്ഷിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുത്തേക്കാം

Spread the love

മന്ത്രിമാരുടെയും എംഎൽഎമാരുടെയും നീരസത്തിന് ഇടയിൽ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു കോൺഗ്രസ് നിരീക്ഷകരുടെ മുന്നിൽ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇനി കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സുഖു രാജിവച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. വൈകുന്നേരം കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗം ചേരുമെന്നും അതിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചതായും വാർത്ത വന്നിരുന്നു.

മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു രാജിവച്ചതായി പറയുന്നു . കോൺഗ്രസ് നിരീക്ഷകരായ ഭൂപേന്ദ്ര ഹൂഡയ്ക്കും ഡികെ ശിവകുമാറിനും രാജിക്കത്ത് സമർപ്പിച്ചു. ഇതിനുശേഷം വൈകുന്നേരത്തോടെ നിയമസഭാ കക്ഷിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുത്തേക്കാം. നിലവിലെ സാഹചര്യത്തിൽ അധികാരത്തിൻ്റെ കടിഞ്ഞാൺ ഒരു തരത്തിലും കൈവിട്ടുപോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല.

thepoliticaleditor

എന്നാൽ മുഖ്യമന്ത്രി സുഖു താൻ രാജി സന്നദ്ധത അറിയിച്ചില്ല എന്നാണ് പ്രതികരിച്ചത് . ഇത് സംബന്ധിച്ച് ബിജെപി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിന് ശേഷം ഉണ്ടായ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കോൺഗ്രസ് നിരീക്ഷകരായ ഭൂപേന്ദ്ര സിംഗ് ഹൂഡയും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഹിമാചലിലെത്തുന്നുണ്ട്.

സുഖുവിനോട് നീരസമുള്ള മന്ത്രിയായ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ മകന്‍ വിക്രമാദിത്യ മന്ത്രിസ്ഥാനം രാജിവെച്ചു കഴിഞ്ഞു. പരസ്യമായി വാര്‍ത്താ സമ്മേളനവും നടത്തി.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത 9 എംഎൽഎമാരും നിയമസഭയിലെത്തി. ആദ്യം കോൺഗ്രസ് അനുഭാവികൾ അദ്ദേഹത്തെ നിയമസഭാ കവാടത്തിൽ തടയാൻ ശ്രമിച്ചെങ്കിലും പിന്നീട് പ്രവേശനം ലഭിച്ചു. ഇവരിൽ 6 കോൺഗ്രസ്കാരും 3 സ്വതന്ത്ര എംഎൽഎമാരുമാണ്.

കോൺഗ്രസ് എംഎൽഎമാരിൽ സുജൻപൂരിലെ രാജേന്ദ്ര റാണ, ധർമശാലയിലെ സുധീർ ശർമ, കുത്‌ലഹാറിലെ ദേവേന്ദ്ര ഭൂട്ടോ, ബദ്‌സറിലെ ഐഡി ലഖൻപാൽ, ലഹൗൾ-സ്പിതിയിലെ രവി താക്കൂർ, ഗാഗ്രറ്റിലെ ചൈതന്യ ശർമ എന്നിവരും ഡെഹ്‌റയിലെ സ്വതന്ത്ര എംഎൽഎ ഹോഷിയാർ സിംഗ്, നളഗഢിൽ നിന്നുള്ള കെഎൽ താക്കൂർ, ഹമീർപൂരിൽ നിന്നുള്ള ആശിഷ് ശർമ എന്നിവരും ആണ് ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തത് .

രാവിലെ നിയമസഭിയിലുണ്ടായ ബഹളത്തെത്തുടര്‍ന്ന് 15 ബിജെപി സാമാജികരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ, വിപൻ പർമർ, രൺധീർ ശർമ, ലോകേന്ദ്രകുമാർ, വിനോദ് കുമാർ, ഹൻസ്‌രാജ്, ജനക് രാജ്, ബൽബീർ വർമ, ത്രിലോക് ജാംവാൽ, സുരേന്ദ്ര ഷൂരി, ദീപ്രാജ്, പൂർണ താക്കൂർ, ഇന്ദർ സിംഗ് ഗാന്ധി, ദിലീപ് താക്കൂർ, രൺവീർ സിങ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവര്‍ ആദ്യം പുറത്തു പോകാന്‍ തയ്യാറായില്ല. സ്പീക്കര്‍ക്കു നേരെ പ്രതിപക്ഷ നേതാവ് നോട്ടീസുകളും മറ്റും വലിച്ചെറിഞ്ഞു പ്രകോപിപ്പിക്കുകയും ചെയ്തു.

പുറത്താക്കിയ 15 ബിജെപി എംഎൽഎമാർ സഭയിൽ കുത്തിയിരുന്നു .അവരെ പുറത്താക്കാൻ സ്പീക്കർ മാർഷലുകളെ വിളിച്ചു. ഇതിനിടെ മുൻ മുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ജയറാം താക്കൂറുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സ്പീക്കർ കുൽദീപ് പതാനിയ സഭ 12 മണി വരെ നിർത്തിവച്ചു.

ബിജെപി എംഎൽഎ രൺധീർ നൈനാ ദേവി ബഹളത്തിനിടയിൽ തല കറങ്ങി വീണു.

ബിജെപി അവതരിപ്പിക്കാനുദ്ദേശിക്കുന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് വരും മുമ്പേ അവരുടെ അംഗസംഖ്യയില്‍ കുറവു വരുത്തുക എന്നതാണ് കോണ്‍ഗ്രസ് തന്ത്രം എന്നാണ് മനസ്സിലാകുന്നത്. 15 പേരെ സസ്‌പെന്‍ഡ് ചെയ്തതോടെ സഭയിലെ ബിജെപി വോട്ടര്‍മാരുടെ എണ്ണം പത്തില്‍ താഴെയായി.

അതേസമയം, ഗവർണറെ കാണാൻ ബിജെപി നിയമസഭാ കക്ഷി നേതാക്കൾ വീണ്ടും സമയം തേടി. രാവിലെ തന്നെ പ്രതിപക്ഷ നേതാവുൾപ്പെടെ ഗവർണറെ കണ്ടിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് വിമത എംഎൽഎമാരുടെ നിയമസഭാ പദവി സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് നിയമസഭ വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ കുൽദീപ് പതാനിയ വിഷയം കേൾക്കുന്നുണ്ട്. നിയമസഭയിൽ ഹാജരായില്ലെങ്കിൽ അവരുടെ അംഗത്വം റദ്ദാക്കാം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick