Categories
kerala

പച്ചനുണയാണ് കേരള സ്റ്റോറി…ആര്‍.എസ്.എസിന്റെ കെണിയില്‍ ക്രൈസ്തവ സഭ വീഴരുത്- മുഖ്യമന്ത്രി

വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പച്ചനുണയാണ് കേരള സ്റ്റോറിയുടെ ഉള്ളടക്കമെന്നും ആര്‍.എസ്.എസ്. ലക്ഷ്യമിടുന്നത് എല്ലാ ന്യൂനപക്ഷങ്ങളെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റോറിയില്‍ പറയുന്നതു പോലെ കേരളത്തില്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പിണറായി വിജയന്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. “കേരളത്തിന്റെ കഥയെന്നാണല്ലോ പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇങ്ങനെ നടക്കുന്നത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് ചെയ്‌തുവച്ചിരിക്കുന്നത്. നമ്മുടെ നാട്ടുകാർ മാത്രമല്ല, മറ്റുള്ളവരും ഇതിനെതിരെ പ്രതികരിച്ചല്ലോ. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ ചെയ്‌ത കാര്യമാണ്. ഇതിനെ കൂടുതൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങൾ കാണും.”– പിണറായി വിജയൻ പറഞ്ഞു.

കേരളത്തില്‍ നിന്നും 32,000 പെണ്‍കുട്ടികളെ ലൗ ജിഹാദ് ചെയത് ഐ.എസ് ഭീകരസംഘടനയില്‍ നിര്‍ബന്ധിച്ചു ചേര്‍ത്തുവെന്ന് പറയുന്ന പ്രമേയവുമായി പുറത്തുവന്ന കേരളസ്റ്റോറി എന്ന സിനിമ ഇടുക്കി രൂപത ഈ തിരഞ്ഞെടുപ്പു കാലത്ത് പ്രദര്‍ശിപ്പിച്ചതിനും താമരശ്ശേരി, തലശ്ശേരി രൂപതകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

thepoliticaleditor

‘ ആര്‍.എസ്.എസ്. മുസ്ലീങ്ങളെയാണോ ലക്ഷ്യമിടുന്നത്. അല്ല. അവര്‍ എല്ലാ ന്യൂനപക്ഷങ്ങളെയുമാണ് ഉന്നം വെക്കുന്നത്. അവര്‍ എല്ലാവര്‍ക്കുമെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കി മുതലെടുക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. മണിപ്പൂരില്‍ വംശഹത്യയ്ക്കടുത്തു നില്‍ക്കുന്ന രീതിയില്‍ സംഭവങ്ങള്‍ നടന്നത് മറക്കാനാവില്ലല്ലോ.ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുവെന്നാണ് പണ്ട് ഹിറ്റ്‌ലർ പറഞ്ഞിരുന്നത്. ആർഎസ്‌എസ് ഇത് അതേപടി പകർത്തി. പേരിലേ മാറ്റമുള്ളൂ വാചകം ഒന്നാണ്. അവിടെ ജൂതരാണെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങളിൽ പ്രബലർ മുസ്ലീമും ക്രിസ്‌ത്യാനിയുമാണ്. ഈ ആഭ്യന്തര പ്രശ്നത്തിന് പരിഹാരം കാണുന്നതിലും ആർഎസ്‌എസ് ഒരു നിലപാടെടുത്തിട്ടുണ്ട്. ജർമനിയുടെ വഴി സ്വീകരിക്കുമെന്നാണ് അവർ പറഞ്ഞത്. ജർമനി എന്താണ് ചെയ്‌തതെന്ന് നമുക്കറിയാം. എത്ര വലിയ കൂട്ടക്കൊലയാണ് നടന്നത്. ഓരോ ഘട്ടത്തിലും ഓരോ ജനവിഭാഗങ്ങൾക്ക് നേരെയാണ് അവർ തിരിയുക. ഓരോ വിഭാഗത്തെയും മറ്റൊരു വിഭാഗത്തിന് നേരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശങ്ങൾ നേടാൻ പറ്റുമോ എന്ന ശ്രമം നടത്തും. ആ കെണിയിൽ വീഴരുത്. സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാറരുത്.” — മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick