30,000-നോട് അടുക്കുന്നു

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ...

കേരളത്തിന് വേണ്ടിവരിക1000 കോടിയിലേറെ

18-45 പ്രായപരിധിയില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ വിലകൊടുത്തു വാങ്ങി നല്‍കണമെങ്കില്‍ കേരളം ചെലവഴിക്കേണ്ടി വരിക ഏകദേശം 1100 കോടി രൂപയാണെന്ന് നിഗമനം. ഈ പ്രായപരിധിയില്‍ പെട്ട 1.38 കോടി പേരാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് ഡോസ് വാക്‌സിന്‍ ഇത്രയും പേര്‍ക്ക് നല്‍കണം. 60 വയസ്സിനു മുകളിലും 45-60 പ്രായപരിധിയിലും ഉളളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കിയെങ്...

ഡോക്ടറെ ക്ലിനിക്കില്‍ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെ ചോറ്റാനിക്കരയില്‍ തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ.സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. കഴിഞ്ഞ വർഷം സപ്തംബർ 29 -നാണ് കുത്തിക്കൊല സംഭവം അരങ്ങേറ...

വാക്‌സിന് തീവില, പകരം 5 കിലോ ധാന്യം, 26,000 കോടി ചെലവാക്കാന്‍ കേന്ദ്രം

കൊവിഡ് വാക്‌സിന് വിദേശത്തു പോലും ഇല്ലാത്ത ഇരട്ടി തീവിലയ്ക്ക് വില്‍ക്കാന്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയ ശേഷം കേന്ദ്രസര്‍ക്കാര്‍ സൗജന്യഭക്ഷ്യധാന്യം വിതരണം ചെയ്യാനൊരുങ്ങുന്നതായി പ്രഖ്യാപനം. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്നും അതിനായി 26,000 കോടി രൂപ ചെലവഴിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി വാര്‍ത്താ ...

ശനി, ഞായർ ലോക്ക് ഡൌൺ തന്നെ…കച്ചവടം, യാത്ര ഒന്നും നടക്കില്ല..

ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരത്ത് പോലീസ് മേധാവി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ . എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം. അവശ്യ സർവ്വീസ് വിഭാ​ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്...

മതേതര മലയാളി വോട്ടര്‍ ഇപ്പോഴുണ്ടോ കേരളത്തില്‍ …?

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് എന്റെ ഒരു സുഹൃത്ത് ഉന്നയിച്ച സംശയം ജാതി,മത, വിശ്വാസ വോട്ടുബാങ്കില്‍പ്പെടാത്ത വോട്ടുകള്‍ എത്രയുണ്ടാവും കേരളത്തില്‍ എന്നതായിരുന്നു. മാധ്യമങ്ങളില്‍, രാഷ്ട്രീയ പാര്‍ടികളുടെ ഗൂഢമായ ആലോചനകളില്‍, വോട്ടു ചര്‍ച്ചകളില്‍ എല്ലാം ചൂടുപിടിച്ചിരുന്ന പ്രധാന വിഷയം വോട്ടുകളുടെ വിവിധ ബ്ലോക്കുകളെക്കുറിച്ചായിരുന്നു. ...

ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തി, 25 രോഗികള്‍ ശ്വാസംമുട്ടി മരിച്ച ശേഷം…

ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രി അധികൃതര്‍ ഇന്നലെ മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളൊട് നിലവിളിക്കുകയായിരുന്നു--510 കൊവിഡ് രോഗികളുണ്ട്, അതില്‍ 70ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ഓക്‌സിജനില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നിലയിലാണ്. ഇനി ഏതാനും മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓകസിജന്‍ മാത്രമേ ഉള്ളൂ…എല്ലാം വനരോദനമായി, കഴിഞ്ഞ ഒരു ദിവസത്തിനകം 25 പേര്‍ ആശുപത്രിയ...

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം, ഇതു വരെ 13 മരണം

മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ മേഖലയിലെ കൊവിഡ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ വിഭാഗത്തില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ തീപ്പിടുത്തത്തില്‍ കുറഞ്ഞത് 13 പേര്‍ മരിച്ചു. പുലര്‍ച്ചെ 3.30-നായിരുന്നു അപകടം. കെട്ടിടത്തിന്‍രെ രണ്ടാം നിലയിലായിരുന്നു തീപ്പിടുത്തം. പുലര്‍ച്ചെ 5.30-ഓടെ തീ അണച്ചു. കൊവിഡ് രോഗികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയി...

‘ശ്രാവൺ സംഗീതം’ കോവിഡിന് കീഴടങ്ങി

ശ്രാവൺ കുമാർ റാത്തോഡ്-- കോവിഡ് കവർന്നെടുത്ത കലാകാരമാർക്കിടയിലേക്ക് ഒരു പേരുകൂടി എഴുതി ചേർത്തിരിക്കുന്നു. കാൽനൂറ്റാണ്ട് ഹിന്ദി ചലച്ചിത്ര സംഗീതലോകം അടക്കിവാണ നദീം ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുംബൈ മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിൽ തന്റെ സംഗീത യാത്രാ ജീവിതം അവസാനിപ്പിച്ച് നിത്യതയിലേക്കു വിട വാങ്ങി. ശ്രാവണിന്റെ ഭാ...

പ്രാണവായു കിട്ടാതെ രാജ്യം പിടയുന്നു, ഡെല്‍ഹിയില്‍ അതി ഗുരുതരം

ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കൊവിഡ് മഹാമാരി ചെറുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയില്‍ അപരിഹാര്യമായ വിള്ളല്‍ വെളിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ കൊവിഡ് രൂക്ഷ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ ജീവന്‍ വെടിയുന്ന ദുരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യതലസ്ഥാനത്തെ അപകടകരമായ സ്ഥിതി തിരിച്ചറിഞ്ഞ് ആദ്യമായി വിഷയത്തില്‍ ഇടപെ...