ഇ.പിയെ കൂടുതല്‍ കുരുക്കിലാക്കി ശോഭയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിലെ ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ബിജെപിയിലേക്കു പോകാന്‍ ചര്‍ച്ച നടത്തിയിരുന്നു എന്ന വിവരം വെളിപ്പെടുത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ബിജെപിയില്‍ ചേരാനുളള നിശ്ചയവുമായി ഡെല്‍ഹിയിലെ ഹോട്ടലില്‍ ജയരാജന്‍ എത്തി ശോഭയുമായി സംസാരിച്ചിരുന്നുവെന്നും അത് ബിജെപി ...

ഹരിശ്ചന്ദ്രനാണേ എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി-വിമർശിച്ച് പി.ജയരാജൻ

സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണേ എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി പറമ്പിൽ എന്ന് വിമർശിച്ച് സിപിഎം പി.ജയരാജൻ. ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ലെന്നും ഫേസ്ബുക്കിൽ പങ്...

ഇ.പിയോട് സിപിഎം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ഇപിയുടെ ചെയ്തികള്‍…ആരാണ് ഉത്തരവാദി

കേരളത്തിലെ സിപിഎമ്മുകാരുടെ എണ്ണം പറഞ്ഞ ആവേശ നേതാവായിരുന്നു ആലപ്പുഴ ജില്ലക്കാരനായ ജി.സുധാകരന്‍. പാര്‍ടിയില്‍ സംസ്ഥാന തലത്തില്‍ തന്നെ സീനിയര്‍ നേതാവും മുന്‍ മന്ത്രിയും അഴിമതിക്കാരനല്ലെന്ന് പേരെടുത്തയാളുമൊക്കെയായ സുധാകരന്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത എവിടെയോ ആയിരുന്നു എന്ന് പത്രവും ടെലിവിഷനും ശ്രദ്ധിക്ക...

വോട്ടെടുപ്പിനു മുമ്പേ ദേവഗൗഡയുടെ മകന്‍ അശ്ലീലവീഡിയോ കുരുക്കില്‍…അന്വേഷണം വന്നതോടെ വിദേശത്തേക്ക് രക്ഷപ്പെട്ടതായി വാര്‍ത്ത

ദേവഗൗഡയുടെ കൊച്ചുമകനും ഹാസന്‍ എം.പി.യും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദക്കുരുക്കില്‍. ഭരണകക്ഷിയായ കോണ്‍ഗ്രസ് രേവണ്ണയ്‌ക്കെതിരെ പ്രത്യക പൊലീസന്വേഷണം പ്രഖ്യാപിച്ചതോടെ രേവണ്ണ രാജ്യം വിട്ട് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് രക്ഷപ്പെട്ടതായി വാര്‍ത്തയുണ്ട്. ഇത് ജെ.ഡി.എസ്. നിഷേധിക്കുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല. ജെഡിഎ...

“ഏറ്റവും കൂടുതൽ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്”

മുസ്ലീങ്ങളാണ് ഏറ്റവും കൂടുതൽ 'കോണ്ടം' ഉപയോഗിക്കുന്നതെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി പ്രസ്താവിച്ചു. 'കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നവർ ' എന്ന മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയായാണ് ഒവൈസിയുടെ പ്രസ്താവന. 'മുസ്‌ലിംകൾ ഭൂരിപക്ഷ സമുദായമായി മാറുമെന്ന് നരേന്ദ്...

വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ

ഷോര്‍ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ ഓടുന്ന ജനപ്രിയ ട്രെയിനായ വേണാട് എക്‌സ്പ്രസിന്റെ ഒരു മാറ്റം മെയ് ഒന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചു.മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ സമയക്രമത്തിൽ 30 മിനിറ്റോളം മുൻപേ ഓടും. തിരുവനന്തപുരത്ത് നിന്ന് ഷോർണൂർ വരെ സർവീസ് നടത്തുന്ന ട്രെയിനാണ്...

ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ….പരിഹസിച്ച് മോദി, ഒപ്പം പുതിയൊരു കള്ളവും കൂടി

ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളിൽ ഇന്ത്യ സഖ്യ നേതാക്കൾ പ്രസംഗിക്കുന്നതെന്ന ആരോപണവും മോദി ഉന്നയിക്കുന്നു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുമ്പോളാണ് മോദി ഈ ആരോപണം ഉന...

ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു

സംസ്ഥാന സര്‍ക്കാരുമായി ഉടക്കിക്കൊണ്ട് ഒപ്പിടാതെ വെച്ചിരുന്ന അഞ്ചു ബില്ലുകളില്‍ ഒടുവിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു . ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ...

കുറഞ്ഞ വോട്ടിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യും…മുന്‍ അനുഭവങ്ങള്‍ നല്‍കുന്ന സൂചനകള്‍

2019-ലെതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ് ശതമാനം ആരെയാണ് തുണയ്ക്കുക-ഇക്കാര്യത്തിലുള്ള കൂട്ടലും കിഴിക്കലുമാണ് മൂന്ന് മുന്നണികളുടെ തലപ്പത്തും ഇപ്പോള്‍. പരമ്പരാഗത വിശ്വാസം പോളിങ് കുറഞ്ഞാല്‍ ഇടതുപക്ഷത്തിന് നേട്ടമായിരിക്കും എന്നതാണ്. എന്നാല്‍ ഇത് ആധുനിക കാലത്ത് ഒരു അന്ധവിശ്വാസമായിത്തീര്‍ന്നിട്ടുണ്ട്. കാരണം.2004-ല്‍ ഇടതുപക്ഷം അതിന്റെ എക്കാലത്തെയും വല...

മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു. ശനിയാഴ്ച ദുർഗാപൂരിൽ ആണ് സംഭവം. ഹെലികോപ്റ്ററിൽ കയറിയ ശേഷം ഇരിപ്പിടത്തിൽ കാൽ തെന്നി വീഴുകയായിരുന്നു . മുഖ്യമന്ത്രിക്ക് നിസാര പരിക്കേറ്റതായും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ശുശ്രൂഷ നൽകിയതായും വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നത...