ഹിന്ദു ജനസംഖ്യ കുത്തനെ കുറഞ്ഞോ..? സന്താനോല്‍പാദന നിരക്ക് ഇടിഞ്ഞോ? കണക്കുകൾ കള്ളം പറയുന്നില്ല

2021-ല്‍ നടത്തേണ്ടതായിരുന്നു ഇന്ത്യയുടെ ജനസംഖ്യാ കണക്കെടുപ്പ്. കൊവിഡ് കാലം പറഞ്ഞാണ് അന്ന് അത് നീട്ടിവെച്ചത്. പക്ഷേ ഇതുവരെയും അത് നടത്താതെ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് എന്തിനാണ്. മുസ്ലീം ജനസംഖ്യ ഹിന്ദുക്കളുടെതിനേക്കാള്‍ രാജ്യത്ത് വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്ന പ്രചാരണം നടത്തുമ്പോള്‍ സ്ഥിതി വിവരണക്കണക്കുകള്‍ വെച്ച് അ...

ഇ.പിയോട് സിപിഎം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ഇപിയുടെ ചെയ്തികള്‍…ആരാണ് ഉത്തരവാദി

കേരളത്തിലെ സിപിഎമ്മുകാരുടെ എണ്ണം പറഞ്ഞ ആവേശ നേതാവായിരുന്നു ആലപ്പുഴ ജില്ലക്കാരനായ ജി.സുധാകരന്‍. പാര്‍ടിയില്‍ സംസ്ഥാന തലത്തില്‍ തന്നെ സീനിയര്‍ നേതാവും മുന്‍ മന്ത്രിയും അഴിമതിക്കാരനല്ലെന്ന് പേരെടുത്തയാളുമൊക്കെയായ സുധാകരന്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത എവിടെയോ ആയിരുന്നു എന്ന് പത്രവും ടെലിവിഷനും ശ്രദ്ധിക്ക...

കുറഞ്ഞ വോട്ടിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യും…മുന്‍ അനുഭവങ്ങള്‍ നല്‍കുന്ന സൂചനകള്‍

2019-ലെതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ് ശതമാനം ആരെയാണ് തുണയ്ക്കുക-ഇക്കാര്യത്തിലുള്ള കൂട്ടലും കിഴിക്കലുമാണ് മൂന്ന് മുന്നണികളുടെ തലപ്പത്തും ഇപ്പോള്‍. പരമ്പരാഗത വിശ്വാസം പോളിങ് കുറഞ്ഞാല്‍ ഇടതുപക്ഷത്തിന് നേട്ടമായിരിക്കും എന്നതാണ്. എന്നാല്‍ ഇത് ആധുനിക കാലത്ത് ഒരു അന്ധവിശ്വാസമായിത്തീര്‍ന്നിട്ടുണ്ട്. കാരണം.2004-ല്‍ ഇടതുപക്ഷം അതിന്റെ എക്കാലത്തെയും വല...

ശോഭാ സുരേന്ദ്രന്‍ പറഞ്ഞ ആ സിപിഎം നേതാവ് ഇ.പി.ജയരാജനാണോ…ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍

"പിണറായി വിജയനോളം സീനിയോറിറ്റിയുള്ള" കണ്ണൂര്‍ ജില്ലയിലെ ഒരു സിപിഎം നേതാവ് ബിജെപിയില്‍ ഉന്നത പദവിയില്‍ ചേരുന്നതിനായി താനുമായി ചര്‍ച്ചയ്ക്കായി താല്‍പര്യപ്പെട്ടിരുന്നു എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പുചൂടിനിടയിലും സിപിഎമ്മിലും പുറത്തും സജീവ ചര്‍ച്ചയാകുന്നു. ദല്ലാള്‍ നന്ദകുമാര്‍ ആണ് താനുമായി ബന്ധപ്പെടാ...

തൃശ്ശൂര്‍ പൂരം കലങ്ങിയതിനു പിന്നിലെന്ത്…

രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന ലോക്‌സഭാ നിയോജകമണ്ഡലമാണ് തൃശ്ശൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മൂന്നും തവണയാണ് നാലുമാസത്തിനിടയില്‍ തൃശ്ശൂരിലെത്തിയതും അവിടെ എത്രയോ കാലമായി തമ്പടിച്ചു സാന്നിധ്യമറിയിച്ചിരുന്ന സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിന് കൂടുതല്‍ താരശോഭ നല്‍കിയതും. കേരളത്തില്‍ തൃശ്ശൂര്‍ അങ്ങെടുക്കാന്‍ ബിജെപി വിരിച്ച വലയാണ് സുരേഷ്...

എ.കെ.ബാലന്‍ ഭയപ്പെടേണ്ടതില്ല, സിപിഎമ്മിന്റെ കേരളേതര നയം നേട്ടമാകും

രാജ്യത്ത് ദേശീയ പാര്‍ടി പദവിയുള്ള സിപിഎം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 13 സംസ്ഥാനങ്ങളിലായി 44 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. അതില്‍ 29 -ഉം കേരളമൊഴികെയുള്ള വിവിധ സംസ്ഥാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ്. ഇവരില്‍ 21 പേരും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യത്തിലെ സ്ഥാനാര്‍ഥികളാണ് എന്നും കാണേണ്ടതുണ്ട്. കേരളത്തിനു ...

മണിപ്പൂരില്‍ തിരിഞ്ഞു നോക്കിയില്ല, ദക്ഷിണേന്ത്യയില്‍ മോദി വന്നത് മൂന്നു മാസത്തിനിടയില്‍ 20 തവണ, കേരളത്തില്‍ 5, തമിഴ്‌നാട്ടില്‍ ഏഴു തവണ… ഈ ‘ഗാരന്റി’ വിജയിക്കുമോ

ഇന്ത്യയുടെ വടക്കുകിഴക്കൊരു സംസ്ഥാനത്ത്, ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ രക്തരൂക്ഷിതമായ വംശീയ കലാപം ഒരു വര്‍ഷം പിന്നിടാന്‍ ഇനി ഒന്നര മാസം മാത്രം ബാക്കി. ഇതുവരെ കലാപം അടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെയുള്ള കണക്കു മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതനുസരിച്ച് 175 മനുഷ്യര്‍ കൊല ചെയ്യപ്പെട്ടു. എഴുപതിനായിരം പേര്‍ക്ക് അക്രമങ്ങളില്‍ പരിക്ക...

മഹാരാഷ്ട്രയിലെ “ഇന്ത്യാസഖ്യവേദി”യില്‍ സിപിഎം, സിപിഐ വിട്ടു നിന്നതിലെ സൂചന നിര്‍ണായകം

ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് മഹാരാഷ്ട്രയിലെ ഭാരത്‌ജോഡോ ന്യായ് യാത്രയുടെ സമാപന വേദി ഒരു തുടക്കമായപ്പോള്‍ ഇടതു പക്ഷ നേതാക്കളുടെ അസാന്നിധ്യം കല്ലുകടിയായി. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സ്ഥാനാര്‍ഥികളും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് ഈ വിട്ടു നില്‍ക്കല്‍ എന്നാണ്...

ഇവിടെ സുനിലിന്റെ പോസ്റ്ററുകളില്‍ കവിത തുളുമ്പുന്നു…

ഒരു പക്ഷേ, കേരളത്തിലെ ലോക്‌സഭാസ്ഥാനാര്‍ഥികളുടെ പോരാട്ട മണ്ഡലങ്ങളില്‍ ഇത്രയധികം കാവ്യാത്മകമായ ടാഗ് ലൈനുകളും ക്യാപ്ഷനുകളുമായി നിറയുന്ന ഇടതു പക്ഷ സ്ഥാനാര്‍ഥി പോസ്റ്ററുകള്‍ തൃശ്ശൂരിലല്ലാതെ ഉണ്ടാവാനിടയില്ല. വി.എസ്.സുനില്‍കുമാറിനു വേണ്ടി ഇറക്കിയിരിക്കുന്ന പോസ്റ്ററുകളിലെ വാചകങ്ങളില്‍ ആ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും സവിശേഷതകളുമെല്ലാം പ്രതിഫലിക്കുന്...

വടകരയില്‍ മല്‍സരം പ്രവചനാതീതമാകും…എന്തു കൊണ്ട്…

കെ.കെ.ശൈലജ എന്ന സ്ഥാനാര്‍ഥിക്ക് ഇടതുപക്ഷേ നിരീക്ഷിച്ച ഒരു വലിയ നേട്ടം രാഷ്ട്രീയ എതിരാളികളോ കക്ഷി രാഷ്ട്രീയമില്ലാത്തവരോ ആരായാലും ശരി, ആര്‍ക്കും എതിര് പറയാനില്ലാത്ത മതിപ്പ് രേഖപ്പെടുത്തുന്ന വ്യക്തിയാണ് ശൈലജ എന്നതാണ്. ഈ നേട്ടം മുതലാക്കാന്‍ പറ്റിയ മികച്ച മണ്ഡലമാണ് വടകര എന്നും കരുതി. കാരണം ശക്തമായ ഇടതു പക്ഷ മണ്ഡലമായിട്ടും പലപ്പോഴും അവിടെ ജയിക്കാ...