വടകരയില്‍ മല്‍സരം പ്രവചനാതീതമാകും…എന്തു കൊണ്ട്…

കെ.കെ.ശൈലജ എന്ന സ്ഥാനാര്‍ഥിക്ക് ഇടതുപക്ഷേ നിരീക്ഷിച്ച ഒരു വലിയ നേട്ടം രാഷ്ട്രീയ എതിരാളികളോ കക്ഷി രാഷ്ട്രീയമില്ലാത്തവരോ ആരായാലും ശരി, ആര്‍ക്കും എതിര് പറയാനില്ലാത്ത മതിപ്പ് രേഖപ്പെടുത്തുന്ന വ്യക്തിയാണ് ശൈലജ എന്നതാണ്. ഈ നേട്ടം മുതലാക്കാന്‍ പറ്റിയ മികച്ച മണ്ഡലമാണ് വടകര എന്നും കരുതി. കാരണം ശക്തമായ ഇടതു പക്ഷ മണ്ഡലമായിട്ടും പലപ്പോഴും അവിടെ ജയിക്കാ...

കേരളത്തില്‍ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്ന മൂന്ന് മണ്ഡലങ്ങള്‍, മൂന്ന് സ്ഥാനാര്‍ഥികള്‍…

പത്തു ദിവസത്തിനകം ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചേക്കാം. അതിനു മുമ്പ് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനവുമൊക്കെയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയുമാണ്.കേരളത്തിലെ ഇടതു മുന്നണിയാകട്ടെ, അതിവേഗം ബഹുദൂരം മുന്നില്‍ എന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പില്‍ കുതി...

ചട്ടം തെറ്റ്, പക്ഷേ ഗവര്‍ണറുടെ ഉന്നം സമൂഹത്തിന്റെ വികാരം തൃപ്തിപ്പെടുത്തല്‍…സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവിടെ

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ചട്ട ലംഘനമാണ് കേരള ഗവര്‍ണര്‍ ചെയ്തത്- വെറ്ററിനറി സര്‍വ്വകലാശാലാ വി.സി.യെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തതിനെ സര്‍ക്കാര്‍ വിമര്‍ശിക്കുമ്പോള്‍ സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ സാധിച്ചിരിക്കുന്നത്. താന്‍ കഴിഞ്ഞ ഏറെക്കാലമായി കേരളത്തില്‍ നട...

ലോകായുക്ത ബില്‍ ഭേദഗതി വിവാദമായത് എന്തുകൊണ്ട്? പിണറായി ലോകായുക്തയെ ഭയപ്പെട്ടിരുന്നുവോ…വിവാദത്തിലെ യാഥാര്‍ഥ്യം

കേരള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. ലോക് ആയുക്തയുടെ കൈയ്യും കാലും വെട്ടി വെറും പ്രഹസനമാക്കിയെന്നാരോപിച്ച് ഗവര്‍ണര്‍ ഒപ്പിടാതെ ഇരുന്ന ബില്‍ ആണിത്. ഒടുവില്‍ കോടതി ഇടപെടുമെന്ന ഘട്ടം എത്തിയപ്പോഴാണ് ചില ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ഇത് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാ...

ബിജെപി ഇങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ ഒരുങ്ങുന്നത്…എല്ലാം ഡിജിറ്റല്‍

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 12-ലും സ്വന്തം സർക്കാർ, 5 സംസ്ഥാനങ്ങളിൽ സഖ്യസർക്കാർ, രാജ്യത്തിൻ്റെ 58 ശതമാനം ഭൂവിസ്തൃതിയിലും 57 ശതമാനം ജനസംഖ്യയിലും ഭരണം- ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുന്ന ബിജെപിയുടെ പ്രൊഫൈൽ ഇതാണ്. 2014-ന് മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഒരു പൊടി പോലും ഇല്ലായിരുന്നു, ഇന്ന് അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, ...

ബിജെപി ബുള്‍ഡോസര്‍ ഇന്ത്യ സഖ്യത്തെ ഇടിച്ചു നിരത്തുകയാണ്…ഇന്ത്യാസഖ്യകക്ഷികളാവട്ടെ പരസ്പരം പോരാടുകയുമാണ്…!

ദേശീയ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഒരു കാര്യം സംഭവിക്കുമെന്ന ആശങ്ക പ്രസക്തമാണ്- പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ പല്ലും നഖവും ബിജെപി ഓരോന്നായി പറിച്ചെടുക്കുകയാണ്. ഒന്നര വര്‍ഷം മുമ്പ് രൂപീകരിച്ച് കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം അതീവ ശക്തിയാര്‍ജ്ജിച്ചതായി തോന്നിക്കുകയും ഏറെ മുന്നോട്ടു പോയി ബിജെപിക്കു തന്നെ ആശങ്ക സമ്മാനിക്കുക...

ഇതെന്തൊരു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍…! രഞ്ജിത്ത് ഡോ.ബിജുവിനെതിരെ പറഞ്ഞത് വഷളത്തരം

കേരള സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതു സ്ഥാപനമായ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് പ്രമുഖ സംവിധായകനായ ഡോ.ബിജുവിനെക്കുറിച്ച് പറഞ്ഞ അധിക്ഷപങ്ങള്‍ സര്‍ക്കാരിനെക്കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അവമതിപ്പിലേക്ക് നയിക്കുന്നു. ഇടതുപക്ഷവുമായി നന്നായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോ.ബിജു അധിക്ഷേപത്...

കനഗോലുവിനെ കുറച്ചു കാണരുത്…തെലങ്കാനയില്‍ വിജയിച്ചതിനു പിന്നിലെ കനഗോലു തന്ത്രങ്ങള്‍…

കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ വിജയം പല തരത്തില്‍ മര്‍മ്മ പ്രധാനമാണ്. ഏറ്റവും പ്രധാനം തെക്കെ ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ശക്തമായ ആധിപത്യ സാന്നിധ്യമാണ്. തെലങ്കാന പോലെ വലിയൊരു സംസ്ഥാനത്ത് പുതിയതായി അധികാരം കയ്യടക്കുക എന്നത് ആ പാര്‍ടിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. രണ്ടാമത്തെ കാര്യം, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു തന്തജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്ലാന്‍ കൃ...

കമല്‍ നാഥ് ഉണ്ടായിട്ട് കാര്യമില്ല, മധ്യപ്രദേശ് കൈവിട്ടതിനു പിന്നില്‍

രാഷ്ട്രീയത്തിലെ സീനിയറായ കമല്‍നാഥ് നയിച്ചതു കൊണ്ടു മാത്രം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ രക്ഷപ്പെടില്ലെന്ന് വ്യക്തമാകുമ്പോള്‍ എന്താണ് കോണ്‍ഗ്രസിന് സംഭവിച്ചത് എന്ന ചര്‍ച്ചയും തുടങ്ങിയിരിക്കുന്നു. 150 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി അധികാരത്തില്‍ വരുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി ഭോപാലില്‍ പ്രസ്താവിച്ചപ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം ഒരു മ...

ചാണ്ടി ഉമ്മനെ ജയിപ്പിക്കാന്‍ നിബു ജോണിനെ സ്ഥാനാര്‍ഥിയാക്കാം……പരിഹസിച്ച് പുതുപ്പള്ളിയിലെ ഇടതനുഭാവികള്‍

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സമര്‍ഥനായ സ്ഥാനാര്‍ഥിയെ തേടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇന്നലെ പ്രചരിച്ച ഒരു പേര് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസുകാരനും ജില്ലാ പഞ്ചായത്ത് അംഗവും പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ നിബു ജോണിന്റെതായിരുന്നു. ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് തങ്ങള്‍ ഉദ്ദേശിക്...