ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി… ക്രിമിനൽ കേസിൽ ശിക്ഷ ലഭിച്ച ആദ്യത്തെ മുന്‍ പ്രസിഡണ്ട്

ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി വിധിച്ചു . നവംബറില്‍ നടക്കാന്‍ പോകുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ട്രംപിന് ഈ വിധി ഏറ്റവും വലിയ തിരിച്ചടിയായിരിക്കയാണ്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കേസ് ...

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ പ്രഗ്നാനന്ദ തോൽപിച്ചു

നോർവേയിലെ സ്റ്റാവാഞ്ചറിൽ നടന്ന നോർവേ ചെസ്സ് ടൂർണമെൻ്റിൻ്റെ മൂന്നാം റൗണ്ടിൽ ഇന്ത്യയുടെ 18-കാരനായ രമേഷ്ബാബു പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസണെ ആദ്യമായി ഒരു ക്ലാസിക്കൽ ഗെയിമിൽ പരാജയപ്പെടുത്തി. ഇന്നലെ രാത്രി ആയിരുന്നു മത്സരം. കാൾസൻ്റെ രാജ്യത്ത് നടന്ന മത്സരത്തിൽ അദ്ദേഹത്തെ തോൽപ്പിച്ചത് വിജയ മധുരം ഉന്മാദകരമാക്കി. കാൾസണും പ്രഗ്നാനന്ദയ...

ഇസ്രയേൽ-ഹമാസ് സംഘർഷം: യുഎന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ റഫയിൽ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിലെ റഫയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ആദ്യ ഐക്യ രാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൊല്ലപ്പെട്ടയാൾ യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ...

ഇന്ത്യയുമായി ലയിക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കാശ്മീരിൽ പോസ്റ്ററുകൾ, ജനരോഷം തെരുവുകളിൽ

ഇന്ത്യയുമായി ലയിക്കണമെന്നാവശ്യപ്പെട്ട് പാക് അധീന കാശ്മീരില്‍ വ്യാപകമായി പോസ്റ്ററുകള്‍. വിലക്കയറ്റത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മക്കും എതിരെ പുകയുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യാനുകൂല പോസ്റ്ററുകളും നിറയുന്നത്. ജനങ്ങളുടെ പ്രതിഷേധം തെരുവില്‍ എത്തിയപ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേല്‍ക്...

ആശുപത്രി ബില്‍ താങ്ങാനാവാതെ ഭര്‍ത്താവ് ഭാര്യയെ ആശുപത്രിമുറിയില്‍ കൊലപ്പെടുത്തി

ഭാര്യയുടെ ചികില്‍സാച്ചെലവുകള്‍ താങ്ങാനാവാതെ, ആശുപത്രി മുറിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ ആരുമില്ലാത്ത നേരത്ത് ശ്വാസം മുട്ടിച്ചു കൊന്നു. യു.എസിലെ കാന്‍സാസില്‍ ആണ് സംഭവം. പ്രതിയായ റോണി വിഗ്‌സ് കുറ്റം സമ്മതിച്ചു. മെയ് മൂന്നിന് റോണിയുടെ ഭാര്യയെ ഡയാലിസിസിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ ചികില്‍...

ഇസ്രായേല്‍ സര്‍ക്കാരുമായി ബിസിനസ്‌ : പ്രതിഷേധിച്ചതിന് 20 ജീവനക്കാരെ കൂടി ഗൂഗിൾ പുറത്താക്കി…കഴിഞ്ഞയാഴ്ച 28 പേരെ

ഇസ്രായേല്‍ സര്‍ക്കാരുമായി ബിസിനസ് കരാറിലേര്‍പ്പെട്ടതിനെതിരെ പ്രതിഷേധിച്ച കൂടുതല്‍ പേരെ പിരിച്ചു വിട്ട് ഗൂഗിള്‍. പുതിയതായി 20 പേരെ കൂടി പിരിച്ചുവിട്ടതോടെ ആകെ പിരിച്ചുവിടല്‍ 48 പേരെയായി. ന്യൂയോർക്കിലെയും കാലിഫോർണിയയിലെയും ഗൂഗിളിൻ്റെ ഓഫീസുകളിലെ കുത്തിയിരിപ്പ് പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച 28 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഗൂഗിളി...

ഭാര്യക്ക് ജയിലിൽ ടോയ്‌ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകിയെന്ന് ഇമ്രാൻ ഖാൻ

ഭാര്യ ബുഷ്‌റ ബീബിക്ക് ‘ടോയ്‌ലറ്റ് ക്ലീനർ’ കലർത്തിയ ഭക്ഷണം നൽകിയിരുന്നതായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയെ അറിയിച്ചു. പാക്കിസ്ഥാനിൽ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള മുൻ ക്രിക്കറ്റ് താരവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ 190 മില്യൺ പൗണ്ടിൻ്റെ അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ ആരോ...

ഇസ്രായേല്‍ ഇറാനിലേക്ക് മിസൈല്‍ തൊടുത്തതായി വാര്‍ത്ത…പിന്നാലെ ഇലോണ്‍ മസ്‌ക് കുറിച്ച സന്ദേശം ചര്‍ച്ചയായി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയെന്നു കരുതുന്നു, ഇസ്രയേൽ ഇന്ന് മിസൈൽ തൊടുത്തുവെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മൂന്നൂറോളം മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തു വിട്ടിരുന്നു. ഇതിനു പ്രതികരണം ആദ്യമായാണ് ഇസ്രായേല്‍ പ്രകടിപ്പിക്കുന്നത്. ഇറാനെതിരായ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണ പോലും ഇസ്രായേലിന് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട...

ഹമാസിനെ വെറുതെ വിട്ടില്ല ,പക്ഷേ ഇറാന്‍ ഇസ്രായേലിനെ വിറപ്പിച്ചിരിക്കുന്നു

ഏപ്രിൽ 14 ന് ടെഹ്‌റാൻ മിസൈൽ ആക്രമണത്തിന് ശേഷം ഇറാനെതിരെ ഇസ്രായേൽ പദ്ധതിയിടുന്ന ഒരു പ്രത്യാക്രമണത്തിലും തൻ്റെ രാജ്യം പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോർട്ട്. ദമാസ്‌കസിലെ തങ്ങളുടെ എംബസി വളപ്പിൽ ഏപ്രിൽ 1 ന് നടത്തിയ ആക്രമണത്തിന് ഇറാൻ കാണിച്ച പ്രതികാരത്തിന് തിരിച്ചടി നൽകാനുള്ള സാധ്യത ഇസ്രായേലിൻ...

നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തു വിട്ടു

മുൻകൂട്ടി പറഞ്ഞത് പോലെ, പ്രതികാര ദൗത്യത്തിൽ ഇറാൻ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി. 200 ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ തൊടുത്തു. 1979-ലെ ഇസ്‌ലാമിക വിപ്ലവം മുതലുള്ള ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്‌ക്കിടയിലും ഇറാൻ ആദ്യമായി ഇസ്രായേലിനെതിരെ നേരിട്ട് സൈനിക ആക്രമ...