പശ്ചിമബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക അക്രമം. വ്യാപക അക്രമത്തിനിടയിലും ബംഗാളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. പ്രാഥമിക കണക്ക് അനുസരിച്ച് 89.19 ശതമാനം പോളിങ് നടന്നിട്ടുണ്ട്.
വടക്കൻ ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ട പോളിംഗ് 29-ന് നടക്കും. പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരകൾ കാണപ്പെട്ടു. ആദ്യ ആറ് മണിക്കൂറിനുള്ളിൽ, പല മണ്ഡലങ്ങളിലെയും ഏകദേശം 60% വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. അഭൂതപൂർവമായ സുരക്ഷാ ക്രമീകരണങ്ങളുടെ നടുവിലാണ് ഇത്രയും കനത്ത വലിയ പോളിംഗ് നടന്നത്.
ഡോംകൽ, നൗദ ഇസ്ലാംപൂർ, മുർഷിദാബാദിലെ റാണിനഗർ, കുച്ച്ബിഹാറിലെ കുമാർഗഞ്ച്, ബിർഭുമിലെ മുറാരോയ്, സൂരി എന്നിവിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായി. അസ്സന്‍സോളില്‍ ബിജെപി എം.എല്‍.എ.യുടെ കാര്‍ തല്ലിത്തകര്‍ത്തു. എം.എല്‍.എ. ഹെല്‍മെറ്റ് ധരിച്ച് ഓടി രക്ഷപ്പെട്ടതായി പറയുന്നു. ദിനാജ് പൂരില്‍ സ്ഥാനാര്‍ഥിയെ തല്ലിയോടിച്ചതായി പരാതിയുണ്ട്. കേന്ദ്രസേന ലാത്തി വീശി അക്രമികളെ തുരത്തി. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ വ്യാപകമായി നടന്നു. ഒരിടത്ത് വോട്ടെടുപ്പിനിടെ വന്‍ സ്‌ഫോടനം ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.














