കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിംഗ് നാമനിർദേശ പത്രിക നൽകും

ഒക്‌ടോബർ 17 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയസിംഗ് തീരുമാനിച്ചു. ഇദ്ദേഹം സെപ്തംബർ 30നകം നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. അതേസമയം ദേശീയ നേതൃത്വത്തിന്‌ അതൃപ്‌തി സമ്മാനിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ അധ്യക്ഷ സ്ഥാനാര്‍ഥി പരിഗണനയില്‍ നിന്ന...

തളിപ്പറമ്പ് കുറ്റിക്കോലിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് കുറ്റിക്കോലിൽ ദേശീയ പാതയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിന്റെ മുൻഭാഗത്ത് യാത്ര ചെയ്തിരുന്ന ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫാണ് മരിച്ചത്.ബസ് മറിഞ്ഞപ്പോള്‍ ഇവര്‍ ബസിനടിയില്‍പ്പെട്ട് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മൽ ബസ്സാണ് ...

പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിച്ചു :പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് പൂവ്വത്ത് താമസിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പയ്യന്നൂർ സൗത്ത് മമ്പലത്തെ തെക്കെവീട്ടിൽ ഹൗസിൽ ടി.കൃതീഷ് (39)അറസ്റ്റിൽ. ആലക്കോട് സ്വദേശിനിയായ പെൺകുട്ടിയെ മാനന്തവാടിയിൽ ഒരു വീട്ടിലാണ് ഇയാൾ പൂട്ടിയിട്ടത്. മേയ് 25-നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും പോലീസും അന്വേഷിച്ച...

കൊവിഡ്‌ വര്‍ധന: പരിഭ്രാന്തി വേണ്ട, പുതിയ വകഭേദങ്ങളിലെന്ന്‌ വിദഗ്‌ധര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. കേരളത്തിലെ ഏഴ് ജില്ലകളും മിസോറാമിലെ അഞ്ച് ജില്ലകളും ഉൾപ്പെടെ രാജ്യത്തെ പതിനേഴു ജില്ലകളിൽ പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്യുന്നതായി പ്രതിരോധ കുത്തിവെപ്പ്‌ സാങ്കേതിക സമിതി അധ്യക്ഷ...

കണ്ണൂരിലെ ഹോട്ടലിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് ശൗചാലയത്തിൽ : കട പൂട്ടിച്ചു

കണ്ണൂർ പിലാത്തറയിൽ ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച കെ.എസ്.ടി.പി. റോഡിലെ കെ.സി. റസ്റ്റോറൻറ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ശൗചാലയത്തിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതിന്റെ ഫോട്ടോയെടുത്തതിന് ബന്തടുക്ക പി.എച്ച്.സി.യിലെ ഡോ. സുബ്ബരായയെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഹോട്ടൽ പരിശോധി...

കണ്ണൂർകാരിയായ വി​ദ്യാ​ര്‍​ഥി​നി​ മം​ഗ​ളൂ​രു​വി​ൽ ആത്മഹത്യ ചെയ്ത നിലയിൽ

കണ്ണൂർകാരിയായ വി​ദ്യാ​ര്‍​ഥി​നി​യെ മം​ഗ​ളൂ​രു​വി​ലെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​നി സാ​ന്ദ്ര(20)​യെ​യാ​ണ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മം​ഗ​ളൂ​രു​വി​ലെ മു​ള്ളേ​ഴ്‌​സ് കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്...

കണ്ണൂരിൽ തർക്കത്തിനിടെ അയൽവാസിയെ വെടിവെച്ചു

കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ഇരിട്ടി അയ്യന്‍കുന്നിലാണ് സംഭവം. കണ്ണൂര്‍ ചരളില്‍ സ്വദേശി കുറ്റിക്കാട്ട് തങ്കച്ചനാണ് ( 48 ) എയര്‍ ഗണ്ണില്‍ നിന്ന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയല്‍വാസി കൂറ്റനാല്‍ സ...

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി : സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു, സുപ്രീം കോടതിയിൽ മലക്കംമറിഞ്ഞ് കേന്ദ്രം

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മൂന്ന് മാസം സമയം അനുവദിച്ച് സുപ്രീംകോടതി. അതേ സമയം, ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്രം കോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു. എണ്ണം കുറഞ്ഞ സംസ്ഥാനങ്ങള...

പൊളിച്ചു നീക്കിയ കുടുംബശ്രീ ഹോട്ടലിന് ബദൽ സംവിധാനം ഇപ്പോൾ ആലോചനയിലില്ല : കണ്ണൂർ മേയർ

കണ്ണൂർ കോർപറേഷൻ വളപ്പിലെ പൊളിച്ചു നീക്കിയ കുടുംബശ്രീ ഹോട്ടലിന് ബദൽ സംവിധാനങ്ങളൊന്നും നിലവിൽ ആലോചനയിലില്ലെന്ന് കണ്ണൂർ മേയർ ടി.ഒ മോഹനൻ.കോർപ്പറേഷൻ വളപ്പിലെ കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം ഇന്നലെ സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. പോലീസെത്തിയാണ് 18 കുടുംബശ്രീ പ്രവര്‍ത്തകരെ അറസ്...

ശ്രീകണ്ഠാപുരം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു

ശ്രീകണ്ഠാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി ശിവകുമാർ (56) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. വഞ്ചനാകുറ്റത്തിനാണ് പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ഉച്ചയോടെ സ്‌റ്റേഷനിൽവെച്ച് തളർച്ച അനുഭവപ്പെടുകയായിരുന്നു. ശിവകുമാറിനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു.