• Home
  • kerala
  • തളിപ്പറമ്പ് കുറ്റിക്കോലിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് കുറ്റിക്കോലിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് കുറ്റിക്കോലിൽ ദേശീയ പാതയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സിന്റെ മുൻഭാഗത്ത് യാത്ര ചെയ്തിരുന്ന ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫാണ് മരിച്ചത്.ബസ് മറിഞ്ഞപ്പോള്‍ ഇവര്‍ ബസിനടിയില്‍പ്പെട്ട് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മൽ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടാനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു

പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *