കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ അറുപത് ശതമാനം വരെ കുറവു വരുത്തി…സിപിമ്മിന്റെ തിരുത്തൽ നടപടിയുടെ ഫലം

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ അറുപത് ശതമാനം വരെ കുറവു വരുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. കുറവു വരുത്തിയത് ആഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ജനത്തിന്റെ നടുവൊടിക്കുന്ന പെര്‍മിറ്റ് ഫീസ് വര്‍ധന വന്‍ വിമര്‍ശനമാണ് ഇടതുമുന്നണി മന്ത്രിസഭയ്‌ക്കെതിരെ ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ വര്‍ധന ന്യാ...

നേപ്പാളില്‍ വിമാനദുരന്തം: 19 യാത്രക്കാരില്‍ പൈലറ്റ് മാത്രം രക്ഷപ്പെട്ടു

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 19 യാത്രക്കാരുമായി പറന്നുയർന്ന യാത്രാ വിമാനം ടേക്ക്ഓഫിനിടെ തകർന്നുവീണ് തീപിടിച്ച് 18 യാത്രക്കാർ മരിച്ചു. 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പൈലറ്റ് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. പറന്നുയരുന്നതിനിടെ വിമാനത്ത...

അർജുന്റേതെന്ന് കരുതുന്ന ട്രക്ക് റോഡിനു തൊട്ടടുത്ത ഗംഗാവലി നദിക്കടിയിൽ കണ്ടെത്തി

കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മലയിടിച്ചലിൽ കാണാതായ മലയാളി അർജുന്റേതെന്ന് കരുതുന്ന ട്രക്ക് റോഡിനു തൊട്ടടുത്ത ഗംഗാവലി നദിക്കടിയിൽ കണ്ടെത്തി. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായര ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഉടൻ പുറത്തെടുക്കും. പുഴയോരത്തുനിന്ന് ഇരുപതുമീറ്ററോളം മാറിയാണ് ട്രക്ക് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ട്...

വ്യക്തിസൂചനകള്‍ മറച്ചുവെച്ച റിപ്പോര്‍ട്ട് പോലും സിനിമയിലെ പുരുഷമേധാവികള്‍ ഭയപ്പെടുന്നുവോ…പുറത്തിറക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ സ്റ്റേ നേടി നിര്‍മാതാവ്‌

സിനിമാ മേഖലയിൽ കലാകാരികളും സാങ്കേതിക ജീവനക്കാർ ഉൾപ്പെടെയുള്ള വനിതകൾ നേരിടുന്ന അതിക്രമങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിയന്ത്രിത റിപ്പോർട്ട് പോലും ആ മേഖലയിലെ പുരുഷാധിപത്യ സ്വഭാവക്കാരെയും സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെയും ഭയപ്പെടുത്തുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി ച...

ബിജെപിയുടെ രാഷ്ട്രീയസഖ്യം നിലനിര്‍ത്താന്‍ രാജ്യത്തെ നികുതിദായകരെ വഞ്ചിക്കുന്ന സര്‍ക്കാര്‍

നരേന്ദ്രമോദിക്കും ബിജെപിക്കും കേന്ദ്രത്തിലെ ഭരണം നിലനിര്‍ത്തണമെങ്കില്‍ രണ്ടു രാഷ്ട്രീയപാര്‍ടികളുടെ എം.പി.മാര്‍ ഉണ്ടെങ്കിലേ ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കൂ- ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ടിയുടെയും ബിഹാറിലെ ജനതാദള്‍-യുണൈറ്റഡിന്റെയും. രണ്ടു പാര്‍ടികളുടെയും മേധാവികളാണ് ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍- ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറും. ...

നീറ്റ്-യുജി പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

പേപ്പർ ചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചോർച്ച മുഴുവൻ പരീക്ഷയുടെയും പവിത്രതയെ ബാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വസ്തുതയും ഇല്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിൽ വ്യവസ്ഥാപരമായ ലംഘനമുണ്ടെന്ന് തെളിയിക്കാൻ ഇപ്പോഴുള്ള രേഖകൾ വെച്ച് തെളിയിക്കാൻ കഴിയില്ലെന്ന് കോടതി...

കേന്ദ്ര ബജറ്റ്: വില കൂടുന്ന ഇനങ്ങൾ

അമോണിയം നൈട്രേറ്റിൻ്റെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയർത്താൻ കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചു.ബയോഡീഗ്രേഡബിൾ അല്ലാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയർത്താനും നിർദ്ദേശിച്ചു.നിർദ്ദിഷ്ട ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി.10 ലക്ഷം രൂപയിൽ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങൾക്ക് ടിസി...

കേന്ദ്ര ബജറ്റ് : മൊബൈല്‍ ഫോണുകൾക്കുൾപ്പെടെ വില കുറയുന്ന ഇനങ്ങൾ…

മൊബൈല്‍ ഫോണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതർ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയുന്ന നിർദേശങ്ങളോടെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് . ബഡ്‌ജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്. ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്നുമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. സ്വർണത്തിനും വെള്ളിക്കും വിലകുറ...

സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വെട്ടിക്കുറച്ചു

സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആഭ്യന്തര മൂല്യവർദ്ധനവിനായാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഇതോടെ ആഭരണങ്ങളുടെ വില കുറയും എന്ന് വിലയിരുത്തൽ ഉണ്ട്. സർക്കാർ പ്രഖ്യാപനത്തിന് ശേഷം, ഓഹരി വിപണിയിൽ സ്വർണ്ണ, ആഭരണ ചില്ലറ വ്യാപാരികളുടെ...

ഭരണം വീഴാതിരിക്കാന്‍ ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നല്‍കി…നിര്‍മലയുടെ ബജറ്റില്‍ രണ്ടു സംസ്ഥാനമേയുള്ളൂ

സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും ഇന്നവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു മാത്രം വാരിക്കോരി നല്‍കിയത് നരേന്ദ്രമോദി രണ്ടു ഘടകകക്ഷികളെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ഭരണം വീഴുമെന്ന ഭയപ്പാട് കാരണമാണെന്ന് ഏകദേശം വ്യക്തമായി. പാർലമെൻ്റിൽ ഭൂരിപക്ഷം നിലനിർത്താൻ നി...