• Home
  • latest news
  • കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിംഗ് നാമനിർദേശ പത്രിക നൽകും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിംഗ് നാമനിർദേശ പത്രിക നൽകും

ഒക്‌ടോബർ 17 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയസിംഗ് തീരുമാനിച്ചു. ഇദ്ദേഹം സെപ്തംബർ 30നകം നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. അതേസമയം ദേശീയ നേതൃത്വത്തിന്‌ അതൃപ്‌തി സമ്മാനിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ അധ്യക്ഷ സ്ഥാനാര്‍ഥി പരിഗണനയില്‍ നിന്നും ഇല്ലാതായിട്ടില്ലെന്ന്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ തന്നെ പറയുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, തനിക്ക് പാർട്ടി അധ്യക്ഷനാകാൻ താൽപ്പര്യമില്ലെന്നും മധ്യപ്രദേശിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *