• Home
  • life
  • കൊക്ക കോള ഇനി മറ്റൊരു രൂപത്തില്‍ നിങ്ങളുടെ കയ്യിലെത്തും…നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ !

കൊക്ക കോള ഇനി മറ്റൊരു രൂപത്തില്‍ നിങ്ങളുടെ കയ്യിലെത്തും…നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ !

കൊക്കോ കോള- ഈ പേര് അറിയാത്തവര്‍ ചുരുങ്ങും. ലോകത്തിലെ ഏറ്റവും പ്രശസ്തിയുള്ള സോഫ്റ്റ് ഡ്രിങ്ക് അഥവാ മൃദു പാനീയമാണതെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. എന്നാലിതാ കൊക്കോ കോള കമ്പനി ഇനി നി്ങ്ങളുടെ കയ്യില്‍ പാനീയ കുപ്പിയല്ല പിടിപ്പിക്കാന്‍ പോകുന്നത്. മറ്റൊരു അപ്രതീക്ഷിത ഉല്‍പന്നവുമായി കമ്പനി ഉടന്‍ വിപണിയിലിറങ്ങും. ഊഹിക്കാമോ അത്. ഇല്ലെങ്കില്‍ പറയാം-കോളാ ഫോണ്‍ !

സംശയിക്കേണ്ട, സ്മാര്‍ട്ട് ഫോണുമായാണ് കോളയുടെ വരവ്. ഒരു ഫോണ്‍ നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചാണ് സ്വന്തം ബ്രാന്‍ഡുമായി കോള വരുന്നത്.

ഫോണിന്റെ സ്‌കിന്നില്‍ കോക്കോ കോളയുടെ എംബ്ലവും ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ അറിവ്. മാര്‍ച്ച് മാസം കോളാ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *