ജമ്മു- കശ്മീരിനെ സംബന്ധിച്ച 370-ാം വകുപ്പ് തിരികെ കൊണ്ടുവരാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കൾ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്ത്യയുടെ ഭരണഘടന, ഫെഡറൽ ഘടന, അധികാരപരിധിയിലുള്ളത് എന്നിവ മനസ്സിലാക്കുന്നവർ അത്തരം കാര്യങ്ങൾ പറയില്ലെന്ന് മോദി ന്യൂസ് 18 നോട് പറഞ്ഞു.
ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നത് പ്രതിപക്ഷത്തിൻ്റെ അധികാരപരിധിയിലല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രിയാണെങ്കിലും അതിന് കഴിയില്ലെന്നു മോദി കൂട്ടിച്ചേർത്തു. ജനങ്ങളെ കബളിപ്പിക്കുന്നത് ഇന്നത്തെ ഒരു പ്രവണതയാണ് – അവരെ ഇരുട്ടിൽ നിർത്തുക. അതുകൊണ്ടാണ് അവർ എന്തും പറഞ്ഞുകൊണ്ടേയിരിക്കുന്നത്.”– പ്രധാനമന്ത്രി പറഞ്ഞു.