ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബിർ പുർകയസ്തയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമുള്ള കേസിൽ അറസ്റ്റ് ചെയ്തത് അസാധുവാണെന്ന് സുപ്രീം കോടതി ബുധനാഴ്ച പ്രഖ്യാപിച്ചു. കസ്റ്റഡിയിൽ നിന്ന് ഉടനെ മോചിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ബോണ്ടുകൾ സമർപ്പിക്കുന്നതിന് വിധേയമായി പുർകയസ്തയെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കണമെന്നും കോടതി നിരീക്ഷിച്ചു.
യു.എ.പി.എ. പ്രകാരം അറസ്റ്റ് ചെയ്യാനുള്ള തെൡവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിചചു. റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതിക്ക് ലഭ്യമാക്കാന്‍ പൊലീസ് തയ്യാറായില്ല എന്നത് അനാവശ്യമായ തിടുക്കമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ചൈനീസ് അനുകൂല പ്രചാരണത്തിനായി തൻ്റെ കമ്പനിക്ക് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരോധന നിയമം) പ്രകാരം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ 74 കാരനായ പുർകയസ്ത നിലവിൽ തിഹാർ ജയിലിലാണ്.
ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. “ഇന്ത്യയുടെ പരമാധികാരം തകർക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി” ചൈനയിൽ നിന്ന് ന്യൂസ് പോർട്ടലിന് വൻ തുക ലഭിച്ചതായിട്ടായിരുന്നു പോലീസ് എഫ്ഐആർ .
ഒക്‌ടോബർ മൂന്നിന്, യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലുമായും അതിൻ്റെ മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട 30 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ ശേഷം ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയെയും എച്ച്ആർ തലവനായ അമിത് ചക്രവർത്തിയെ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു .