ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരരംഗത്തുണ്ട്. അദ്ദേഹത്തിൻ്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഈ സീറ്റിൽ രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പാക്കാൻ നിരന്തരം ശ്രമിക്കുന്നു. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിൻ്റെ കൈവശമുള്ള റായ്ബറേലി സീറ്റ് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ ചർച്ചകൾ നടക്കുന്ന സീറ്റാണ്.
ഒരു കാലത്ത് ഈ സീറ്റ് ഇപ്പോൾ ഗാന്ധി കുടുംബത്തിൻ്റെ ചർച്ചയിൽ ഒരിക്കലും വരാത്ത പേരുകാരന്റെ കയ്യിലായിരുന്നു– ഫിറോസ് ഗാന്ധി എന്നാണ് ആ പേര് . രാഹുലിന്റെയും പ്രിയങ്കയുടെയും മുത്തച്ഛൻ. പ്രിയങ്ക ഗാന്ധിയോ രാഹുൽ ഗാന്ധിയോ ആകട്ടെ, ഇരുവരും ഫിറോസ് ഗാന്ധിയുടെ പേര് അപൂർവ്വമായി മാത്രമേ പരാമർശിക്കാറുള്ളൂ. മറിച്ച് ബിജെപി നേതാക്കൾ അദ്ദേഹത്തെ നിരന്തരം ഇപ്പോൾ പരാമർശിക്കുന്നുണ്ട്. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്ന ദിനേശ് പ്രതാപ് സിങ് ഫിറോസ് ഗാന്ധിയുടെ പേര് ചർച്ചയാക്കുന്നു.
‘ദാദ ഫിറോസ് ഗാന്ധി’യുടെ പേര് രാഹുൽ എപ്പോൾ സ്വീകരിക്കുമെന്നും പ്രിയങ്ക ഗാന്ധി എപ്പോൾ ഫിറോസ് ഗാന്ധിയുടെ ശവകുടീരം സന്ദർശിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. അതായത് റായ്ബറേലിയിൽ ഫിറോസ് ഗാന്ധി ഇപ്പോൾ തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധി 1952-ൽ റായ്ബറേലിയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 1957-ൽ അദ്ദേഹം സീറ്റ് നിലനിർത്തി. ഇതോടെ ഗാന്ധി കുടുംബത്തിൻ്റെ അടിത്തറയായി റായ്ബറേലി അടയാളപ്പെട്ടു .
ഫിറോസ് ഗാന്ധിയുടെ മരണശേഷം, 1967, 1971, 1980 വർഷങ്ങളിൽ ഇന്ദിരാഗാന്ധി റായ്ബറേലിയിൽ നിന്ന് വിജയിച്ചു. അതിനുശേഷം റായ്ബറേലി സീറ്റ് തുടർച്ചയായി ഗാന്ധി കുടുംബത്തിൻ്റെയോ അവരുടെ അടുത്തവരുടെയോ കൈവശമാണ്. 2004 മുതൽ സോണിയാ ഗാന്ധി ഈ മണ്ഡലത്തിൽ നിന്നാണ് വിജയിക്കുന്നത്.