Categories
kerala

വിരലിനു പകരം നാവില്‍ സര്‍ജറി നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽനാലുവയസ്സുകാരിയുടെ വിരലില്‍ ശസ്ത്രക്രിയ നടത്തേണ്ടതിനു പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോ.ബിജോണ്‍ ജോണ്‍സണ്‍ ആണ് സസ്‌പെന്‍ഷനിലായത്. കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ തെറ്റുപററിയെന്ന് ഡോക്ടര്‍ ബന്ധുക്കളോട് ഏറ്റു പറഞ്ഞിരുന്നു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെ തന്നെ വലിയ പരിഹാസവും വിമര്‍ശനവും ഇപ്പോള്‍ ഈ സംഭവത്തിന്റെ പേരില്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നത്.

thepoliticaleditor

കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിത്. ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. ആറാം വിരൽ മുടിയിലും മറ്റും കുടുങ്ങി മുറിവ് പറ്റുന്നത് പതിവായതോടെയാണ് ശസ്ത്രക്രിയക്കായി ഇന്നുരാവിലെ ഒൻപതുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. ശസ്ത്രക്രിയക്കുശേഷം പുറത്തിറക്കിയ കുട്ടിയുടെ വായിൽ പഞ്ഞിവച്ചിരിക്കുന്നത് കണ്ട് ബന്ധുക്കൾ നഴ്സിനോട് കാര്യം തിരക്കി. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.കൈയിലാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയതാണോ എന്നും ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണമെന്നാണ് വീട്ടുകാർ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞെന്ന് പറഞ്ഞ നഴ്സ് കുഞ്ഞിന് ഐസ്ക്രീം നൽകാനും ഉപദേശിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ വായിൽ പരുത്തി നിറച്ചത് കണ്ടെത്തിയതോടെയാണ് തെറ്റായ ശസ്ത്രക്രിയ നടന്നതെന്ന് മനസിലായതെന്നു പെൺകുട്ടിയുടെ കുടുംബം പറയുന്നു . ഇതേത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ ഉദ്ദേശിച്ചത് പോലെ കൈയ്യിലല്ല, നാക്കിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി.

കുഞ്ഞിന് കൈയിലായിരുന്നു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർക്കുൾപ്പെടെ മനസിലായത്. അബദ്ധം പറ്റിപ്പോയെന്നും മാപ്പുനൽകണമെന്നും ബന്ധുക്കളോട് പറഞ്ഞ ഡോക്ടർ ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരൾ നീക്കം ചെയ്യുകയും ചെയ്തു. കുട്ടിയുടെ തൊണ്ടയിൽ ഒരു കെട്ടുണ്ടായിരുന്നതായും അത് നീക്കം ചെയ്യാനാണ് നാവിൽ ഓപ്പറേഷൻ നടത്തിയതെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു പ്രശ്നവും കുട്ടിക്ക് ഇല്ലായിരുന്നുവെന്നും അതിനായിരുന്നില്ല ശസ്ത്രക്രിയയ്ക്കായി എത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick