കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിൽ “ജിഹാദി” ചിന്തയും പ്രീണന രാഷ്ട്രീയവും ഉണ്ടെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രികയിൽ രാജ്യത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും സച്ച്‌ദേവ പത്രസമ്മേളനത്തിൽ വിമർശിച്ചു.
“കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ ‘ജിഹാദി’ ചിന്തയും പ്രീണന രാഷ്ട്രീയവും നിറഞ്ഞുനിൽക്കുന്നു. ഞങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തിൻ്റെ സ്വത്തുക്കൾ സർവേ ചെയ്യുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഏതൊക്കെ സ്വത്താണ് അവർ പരാമർശിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. അവർ പറയുന്നത് ആഭരണങ്ങളെക്കുറിച്ചാണോ? – സച്ച്‌ദേവ പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കോൺഗ്രസിന് താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച സച്ച്ദേവ “ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിൽ പെട്ടതും കുറ്റമാണോഎന്നും ‘മംഗളസൂത്രം’ ധരിക്കുന്നത് കുറ്റമാണോ എന്നും വ്യക്തമാക്കാനും ആവശ്യപ്പെട്ടു.
“എൻ്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്.”
തൻ്റെ അമ്മ സോണിയാ ഗാന്ധിയുടെ രാജ്യത്തിനുവേണ്ടിയുള്ള ത്യാഗത്തെ ഉയർത്തിക്കാട്ടി ‘സ്വർണ്ണത്തെയും മംഗളസൂത്രത്തെയും’ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെകോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു. “നിങ്ങളുടെ മംഗളസൂത്രം തട്ടിയെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് രണ്ട് ദിവസം മുമ്പ് പറഞ്ഞു കേട്ടു . ഈ രാജ്യം കഴിഞ്ഞ 75 വർഷമായി സ്വതന്ത്രമാണ്. 55 വർഷമായി കോൺഗ്രസ് അധികാരത്തിലായിരുന്നു. കോൺഗ്രസ് എപ്പോഴെങ്കിലും നിങ്ങളുടെ സ്വർണ്ണമോ മംഗളസൂത്രമോ തട്ടിയെടുത്തോ?”– ബെംഗളൂരുവിൽ നടന്ന ഒരു റാലിയിൽ അവർ പറഞ്ഞു.
“എൻ്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്.”– തൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ പരാമർശിച്ച് അവർ തുടർന്നു പറഞ്ഞു . “യുദ്ധമുണ്ടായപ്പോൾ ഇന്ദിരാഗാന്ധി തൻ്റെ സ്വർണ്ണം സംഭാവന ചെയ്തയാളാണ്..”- പ്രിയങ്ക പറഞ്ഞു.