ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസിലെ പ്രതികളിലൊരാളായ അനുജ് തപൻ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തതല്ല പോലീസ് കൊന്നതാണെന്നാരോപിച്ച് സഹോദരൻ രംഗത്ത് വന്നു.
ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന തൻ്റെ സഹോദരൻ ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളല്ലെന്ന് പഞ്ചാബിലെ അബോഹറിലെ സുഖ്‌ചെയിൻ ഗ്രാമവാസിയായ അഭിഷേക് ഥാപ്പർ പറഞ്ഞു.
“6-7 ദിവസം മുമ്പാണ് അനൂജിനെ മുംബൈ പോലീസ് സംഗ്രൂരിൽ നിന്ന് കൊണ്ടുപോയത്. അവൻ ആത്മഹത്യ ചെയ്യാവുന്ന തരത്തിലുള്ള ആളല്ല. അവനെ പോലീസ് കൊലപ്പെടുത്തി. ഞങ്ങൾക്ക് നീതി വേണം. ”– അഭിഷേകിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.