താന്‍ അമേഠിയില്‍ നിന്നു മല്‍സരിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റിയതായി സൂചന. കഴിഞ്ഞ തവണ മല്‍സരിച്ച് പരാജയപ്പെട്ട സീറ്റില്‍ അദ്ദേഹം മല്‍സരിക്കാന്‍ സമ്മതിച്ചതായി പറയുന്നു. വെള്ളിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതിനാല്‍ ഇന്ന് രാത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിൽ പാർട്ടിയുടെ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പരമ്പരാഗതമായി ഗാന്ധി-നെഹ്‌റു കുടുംബാംഗങ്ങൾ കൈവശം വച്ചിരുന്ന ഉത്തർപ്രദേശിലെ രണ്ട് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചതായി വക്താക്കൾ അറിയിച്ചു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പ്രിയങ്ക ഗാന്ധി വദ്ര റായ്ബറേലിയിൽ മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് ബദൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുൻ കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ ബന്ധുവുമായ ഷീല കൗളിനെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍ പരിഹാസം ഉന്നയിച്ചതിനെത്തുടര്‍ന്നാണെന്നു പറയുന്നു, രാഹുല്‍ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥിയാകേണ്ടതില്ല എന്ന സമീപനം സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് രാഹുല്‍ അമേഠിയില്‍ മല്‍സരിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയില്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.