നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം ആദ്യമായി റായ്ബറേലി മണ്ഡലത്തില്‍ തിങ്കളാഴ്ച ഒരു റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിക്ക് വോട്ടര്‍മാരില്‍ നിന്നും നേരിടേണ്ടി വന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി ദേശീയ വാര്‍ത്തയായി.
ജനക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യം രാഹുലിന് ആദ്യം വ്യക്തമായില്ലെങ്കിലും റാലിയുടെ മുന്നിലുണ്ടായിരുന്ന പ്രിയങ്ക ഉടനെ രാഹുലിനോട് ഈ ചോദ്യത്തിന് ഉത്തരം നല്‍കണമെന്ന് സൂചിപ്പിച്ചു. ചോദ്യം എന്താണെന്ന് ആരാഞ്ഞ രാഹുല്‍ അത് മനസ്സിലാക്കിയ ശേഷം ഉടനെ മറുപടി പറഞ്ഞു- ‘അബ് ജല്‍ദി കര്‍നേ പടേഗി’.