വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്. ത്രിപുരയിലാണ് ഏറ്റവും അധികം പോളിങ് ഇതുവരെയുളള കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്- 77.93 ശതമാനം. ഛത്തീസ്ഗഢിലും പശ്ചിമബംഗാളിലെ മൂന്ന് സീറ്റുകളിലും പോളിങ്ങ് 70 ശതമാനത്തിലും അധികമാണ്.
അതേസമയം, കേരളത്തില്‍ മാത്രം പോളിങ് ശതമാനം 2019-നെ അപേക്ഷിച്ച് കുറഞ്ഞു. 2019-ല്‍ 77.84 ശതമാനം ആയിരുന്നു. ഇത്തവണ അത് വൈകീട്ട് ഏഴുമണിയിലെ കണക്കു പ്രകാരം 70.22 ആണ്. പോളിങ് വൈകിയും തുടരുന്നതിനാല്‍ അന്തിമ കണക്കില്‍ ചെറിയ വര്‍ധന ഉണ്ടാവാം.
മണിപ്പൂരില്‍ പതിമൂന്ന് പോളിങ് സ്‌റ്റേഷനുകളില്‍ 76.06 ശതമാനം പോളിങ് ഉണ്ടായി. കേരളത്തിലെ പല മണ്ഡലങ്ങളിലും 75 ശതമാനം വരെ പോളിങ് അന്തിമ കണക്കെടുപ്പില്‍ ഉണ്ടായേക്കാം.
ബിഹാറിലെ പോളിങ് യു.പി.യിലേതിനേക്കാള്‍ കൂടുതലാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കിഷൻഗഞ്ചിൽ 56.12%, കതിഹാറിൽ 55.54%, പൂർണിയയിൽ 55.14%, ഭഗൽപൂരിൽ 47.26%, ബങ്കയിൽ 49.50% എന്നിങ്ങനെയാണ് വൈകിട്ട് 5 മണി വരെ പോളിങ് രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വൈകിട്ട് 5 മണി വരെ 52.74% പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കനുസരിച്ച് അംറോഹയിൽ വൈകുന്നേരം 5 മണി വരെ 61.89% പോളിംഗ് രേഖപ്പെടുത്തി. മീററ്റിൽ 55.49%, ബാഗ്പത്തിൽ 52.74%, ഗാസിയാബാദിൽ 48.21%, ഗൗതം ബുദ്ധ് നഗറിൽ 51.66%, ബുലന്ദ്ഷഹറിൽ 54.34%, 54.36%. അലിഗഢിൽ %, മഥുരയിൽ 46.96% എന്നിങ്ങനെയാണ് പോളിംഗ്.
രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലെ ശരാശരി പോളിങ് വൈകിട്ട് അഞ്ച് മണി വരെ 59.19 ശതമാനമാണ്. വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ബാർമർ-ജയ്‌സാൽമീർ, ബൻസ്‌വാര-ദുംഗർപൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഏകദേശം 2.8 കോടി വോട്ടർമാരുള്ള ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനത്തെ രണ്ടാമത്തെ ഘട്ടം മറികടന്നുവെന്ന് കണക്കുകൾ പറയുന്നു.
മധ്യപ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിൽ വൈകുന്നേരം 5 മണി വരെ കുറഞ്ഞത് 54.83% പോളിങ് രേഖപ്പെടുത്തി. ഹൊഷംഗബാദിൽ 63.44% പോളിങ് രേഖപ്പെടുത്തി. ടികാംഗഢിൽ 57.19%, സത്‌നയിൽ 57.18%, ദാമോയിൽ 53.66%, ഖജുരാഹോയിൽ 52.91%, രേവയിൽ 45.02% എന്നിങ്ങനെയാണ് പോളിങ്.
കർണാടകയിലെ പതിനാല് ലോക്‌സഭാ മണ്ഡലങ്ങളിൽ വൈകുന്നേരം 5 മണി വരെ 63.9% പോളിങ് രേഖപ്പെടുത്തി.എച്ച്.ഡി. കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയിൽ 74.87% പോളിംഗ് രേഖപ്പെടുത്തി, ഏറ്റവും കുറവ് ബാംഗ്ലൂർ സെൻട്രലിൽ ആണ് — 48.16%.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം 70.22 ശതമാനത്തിലധികമാണ് . വോട്ടെടുപ്പിൻ്റെ ഔദ്യോഗിക സമയം വൈകിട്ട് 6 മണിക്ക് അവസാനിച്ചെങ്കിലും സംസ്ഥാനത്തുടനീളമുള്ള പോളിംഗ് ബൂത്തുകൾക്ക് പുറത്ത് വൻ ക്യൂ കാണപ്പെട്ടു. അതിനാൽ അന്തിമ പോളിംഗ് ശതമാനം ഉയരാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 77.84% പോളിങ് ആണ് കേരളത്തിൽ രേഖപ്പെടുത്തിയത്.