ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമായ കണക്കനുസരിച്ച്, ത്രിപുരയിലും പശ്ചിമ ബംഗാളിലുമാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്- വൈകുന്നേരം 5 മണി വരെ 76.1 ശതമാനം. ബംഗാളില്‍ 77.57 ശതമാനം. രാജ്യത്തെ മൊത്തം പോളിങ് ശരാശരി 59.71 ശതമാനമാണ്. ബിഹാറിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്– 46.32 ശതമാനം.
അരുണാചൽ പ്രദേശിൽ വൈകിട്ട് അഞ്ച് മണി വരെ 63.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ വൈകിട്ട് അഞ്ച് മണി വരെ 63.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
വൈകുന്നേരം അഞ്ച് മണി വരെ 68.1 ശതമാനമായിരുന്നു സിക്കിമിലെ പോളിങ്. ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം 5 മണി ആയപ്പോഴേക്കും തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിൽ 62.0 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 5 മണി ആയപ്പോഴേക്കും ഉത്തർപ്രദേശിലെ എട്ട് ലോക്‌സഭാ സീറ്റുകളിൽ 57 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ആകെയുള്ള 80 മണ്ഡലങ്ങളിൽ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
മഹാരാഷ്ട്രയിൽ വൈകിട്ട് അഞ്ച് മണി വരെ 54.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ അഞ്ചിടത്ത് വോട്ടെടുപ്പ് നടന്നു.
ലക്ഷദ്വീപിൽ വൈകുന്നേരം 5 മണി വരെ 59.0 ശതമാനം പോളിംഗ് രേഖപ്പെടുത്തി. .
രാജസ്ഥാനിൽ വൈകിട്ട് അഞ്ച് മണി വരെ 50 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 25 ലോക്‌സഭാ സീറ്റുകളിൽ 12 എണ്ണത്തിലാണിവിടെ വോട്ടെടുപ്പ്നടന്നത്.