കല്യാശ്ശേരിയിൽ പ്രായമായവര്‍ക്കായി വീട്ടില്‍ വോട്ട് ചെയ്യാനൊരുക്കിയ സംവിധാനത്തില്‍ ഇന്ന് ദേവി എന്ന സ്ത്രീയുടെ വോട്ട് അതിക്രമിച്ചു കയറി ചെയ്ത സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തു.
പോളിങ് ഓഫിസർ പൗർണമി, പോളിങ് അസിസ്റ്റന്‍റ് ടി.കെ.പ്രജിൻ, മൈക്രോ ഒബ്സർവർ എ.എ. ഷീല, വിഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്പെഷൽ പൊലീസ് ഓഫിസർ ലജീഷ് എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.
92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി.