Categories
kerala

തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് “അനധികൃത”മായി മാറിയത് ബാങ്കിൻ്റെ അനാസ്ഥ കൊണ്ട്- സിപിഎം

തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് “അനധികൃത”മെന്ന നിലയിൽ മാറിയത് ബാങ്കിൻ്റെശ്രദ്ധക്കുറവ് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വർഗീസ്. ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് കാരണമെന്ന് വർഗീസ് പറഞ്ഞു. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമെന്നും എംഎം വർഗീസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്താണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു കോടി രൂപ പിൻവലിക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിയമവിധേയമായ ചിലവുകൾക്ക് വേണ്ടിയാണ് പണം പിൻവലിച്ചത് — എംഎം വർഗീസ് പറഞ്ഞു.

thepoliticaleditor

കഴിഞ്ഞദിവസം ബാങ്കിൽ ഹാജരായത് ആദായനികുതി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ്. പിൻവലിച്ച തുക ചിലവാക്കരുതെന്ന് ആദായനികുതി വകുപ്പിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ഈ പണം കൊണ്ടുവരണമെന്ന് ഇൻകം ടാക്സ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണവുമായി ബാങ്കിൽ എത്തിയത്. ആദായനികുതി വകുപ്പിന്റെ നടപടികളെ നിയമപരമായി നേരിടും. കേന്ദ്ര സർക്കാർ അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ്. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമാണ്. പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല — എം.എം വർഗീസ് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick