ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കെ, കേരളത്തില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. വൈകീട്ട് മൂന്നു മണി വരെയുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കു പ്രകാരം അമ്പത് ശതമാനം പേര്‍ വോട്ടു ചെയ്തു കഴിഞ്ഞു. ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, ആലത്തൂര്‍, വയനാട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ 54 ശതമാനത്തോളം വോട്ടിങ് നടന്നു കഴിഞ്ഞു.
മണ്ഡലം തിരിച്ച്:
- തിരുവനന്തപുരം-48.56
- ആറ്റിങ്ങല്‍-51.35
- കൊല്ലം-48.79
- പത്തനംതിട്ട-48.40
- മാവേലിക്കര-48.82
- ആലപ്പുഴ-52.41
- കോട്ടയം-49.85
- ഇടുക്കി-49.06
- എറണാകുളം-49.20
- ചാലക്കുടി-51.95
- തൃശൂര്‍-50.96
- പാലക്കാട്-51.87
- ആലത്തൂര്‍-50.69
- പൊന്നാനി-45.29
- മലപ്പുറം-48.27
- കോഴിക്കോട്-49.91
- വയനാട്-51.62
- വടകര-49.75
- കണ്ണൂര്‍-52.51
- കാസര്‍ഗോഡ്-51.42