ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ രാവിലെ 9 മണി വരെ മധ്യപ്രദേശിലെ പോളിങ് ശതമാനം 14.12 ശതമാനമാണ്. അസമിലെ അഞ്ച് മണ്ഡലങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9 മണി വരെ 5 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. രാവിലെ 9 മണി വരെ 12.55 ശതമാനം പോളിങ് ആണ് തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയത്.
ബീഹാർ, യു.പി. എന്നീ സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിലെ ആദ്യ വോട്ടിങ് ശതമാനം: ഗയ – 9.30,
ഔറംഗബാദ് – 6.01, നവാഡ – 6.15, ജാമുയി – 9.12, സഹാറൻപൂർ- 11, മൊറാദാബാദ്- 11.76.
പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലെ ചന്ദ്മാരിയിൽ ബിജെപി-ടിഎംസി അംഗങ്ങൾ ഏറ്റുമുട്ടി. ഇരുവശത്തുനിന്നും കല്ലേറുണ്ടായി ഒരാൾക്ക് പരിക്കേറ്റു.
അലിപുർദുവാറിലെ ബറോകോദാലി ജിപിയിലെ 226, 227 ബൂത്തുകളിൽ ബിജെപി ഗുണ്ടകൾ തങ്ങളുടെ ബിഎൽഎമാരെ ക്രൂരമായി ആക്രമിച്ചതായും കേന്ദ്രസേന നിസ്സംഗരായി നിന്നതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, ഏപ്രിൽ 19 ന് ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ അക്രമം നടന്നു. മൊയ്‌റാംഗ് അസംബ്ലി സെഗ്‌മെൻ്റിന് കീഴിലുള്ള തമൻപോക്‌പിയിലെ ഒരു പോളിംഗ് സ്‌റ്റേഷനിൽ അക്രമികളുടെ വെടിവയ്പുണ്ടായി. മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
മുസാഫർനഗറിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് ബലിയൻ്റെ ഗ്രാമമായ കുത്ബ-കുത്ബിയിൽ ബൂത്ത് പിടിച്ചടക്കിയതായി മുസാഫർനഗറിലെ എസ്പി സ്ഥാനാർത്ഥി ആരോപിച്ചു.
തമിഴ് നാട്ടിൽ നടൻ രജനികാന്ത് ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി
ആദ്യഘട്ട വോട്ടെടുപ്പിൽ, 21 സംസ്ഥാനങ്ങളിലും 102 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു . ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 4ന് ആണ്.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, പുതുച്ചേരി എവിടങ്ങളിൽ ആണ് ഇന്ന് വോട്ടെടുപ്പ്.