Categories
latest news

ഇന്ത്യൻ വിപണിയിലെ നെസ്‌ലെ ബേബി ഫുഡിൽ പഞ്ചസാരയുടെ അംശം കൂടുതൽ, ലോകാരോഗ്യ സംഘടന നിർദ്ദേശത്തിന്റെ ലംഘനം

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാര ചേർക്കരുതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശമുണ്ട്

Spread the love

യൂറോപ്യൻ വിപണികളിൽ വിൽക്കുന്നവയെ അപേക്ഷിച്ച് ഇന്ത്യയിലും ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും വിൽക്കുന്ന നെസ്‌ലെയുടെ ബേബി ഫുഡ് ഉൽപന്നങ്ങളിൽ പഞ്ചസാരയുടെ അംശം കൂടുതലാണെന്ന് സ്വിസ് എൻജിഒ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്ക് (IBFAN), പബ്ലിക് ഐ ആൻഡ് ഇൻ്റർനാഷണൽ എന്നിവ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

IBFAN അനുസരിച്ച് നെസ്‌ലെ നിർമ്മിച്ച് വിവിധ രാജ്യങ്ങളിൽ വിൽക്കുന്ന 150 ഓളം ശിശു ഉൽപ്പന്നങ്ങൾ ഒരു ബെൽജിയൻ ലബോറട്ടറിയിൽ പരിശോധിക്കുകയുണ്ടായി . ബ്രിട്ടൻ , ജർമ്മനി എന്നിവിടങ്ങളിൽ പഞ്ചസാര ചേർക്കാതെ വിൽക്കുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള 15 സെറിലാക് ഉൽപ്പന്നങ്ങളിലും ഇന്ത്യയിൽ 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. എത്യോപ്യയിലും തായ്‌ലൻഡിലും വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

thepoliticaleditor

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാര ചേർക്കരുതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ അധികാരികൾ ശിശു ഭക്ഷണത്തിൽ പരിമിതമായ അളവിൽ സുക്രോസും ഫ്രക്ടോസും( പഞ്ചസാര ഘടകങ്ങൾ) അനുവദിക്കുന്നു.

ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി, നെസ്‌ലെയുടെ ബേബി ഉൽപന്നങ്ങളുടെ ഇന്ത്യൻ വിപണിയിലെ ലേബലുകളിൽ അവയിൽ പഞ്ചസാര ചേർത്തിട്ടുണ്ടെന്ന് വ്യക്തമായി കാണിക്കുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ അഞ്ച് വർഷമായി ഈ ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറച്ചതായിട്ടാണ് കമ്പനി അവകാശപ്പെടുന്നത്.

നെസ്‌ലെ ഇന്ത്യ അതിൻ്റെ ശിശു ധാന്യങ്ങളുടെ ഉൽപ്പന്നങ്ങളിൽ ചേർത്ത പഞ്ചസാര 30 ശതമാനം വരെ കുറച്ചതായി കമ്പനി വക്താവ് പറഞ്ഞതായി മാധ്യമ റിപ്പോർട്ട് ഉണ്ട്. 2022ൽ 20,000 കോടി രൂപയുടെ സെറലാക് ഉൽപ്പന്നങ്ങൾ ആണ് നെസ്‌ലെ ഇന്ത്യയിൽ വിറ്റഴിച്ചത് .

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick