Categories
latest news

“വന്ദേ ഭാരതി”നു പിന്നാലെ ഇനി “വന്ദേ മെട്രോ”യും

രാജ്യത്തെ ഏറ്റവും വേഗതയേറിയ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് ശേഷം, കേന്ദ്ര സർക്കാർ വന്ദേ ഭാരത് മെട്രോ ട്രെയിൻ ഉടൻ ആരംഭിക്കും . ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന, ഇന്ത്യൻ എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്ത ഒരു തദ്ദേശീയ തീവണ്ടിയാണിത്. മണിക്കൂറിൽ 160 കിലോമീറ്ററായിരിക്കും ഇതിന്റെ ഉയർന്ന വേഗത. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

വന്ദേ മെട്രോ ട്രെയിനിന്റെ ഫോർമാറ്റ് വന്ദേ ഭാരത് ട്രെയിനിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് റെയിൽവേ മന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 100 കിലോമീറ്ററിൽ കുറഞ്ഞ അകലമുള്ള നഗരങ്ങൾക്കിടയിൽ ഇത് ഓടും. ഇത് രണ്ട് നഗരങ്ങൾക്കിടയിൽ ദിനം പ്രതി 4 മുതൽ 5 വരെ സർവീസ് നടത്തും. ഡിസംബറോടെ വന്ദേ മെട്രോ ട്രെയിൻ സജ്ജമാകുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളെ ചുറ്റുമുള്ള ചെറിയ നഗരങ്ങളുമായും പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നതിന് വന്ദേ മെട്രോ ട്രെയിൻ തുടങ്ങും . പിന്നീട് ലക്‌നൗ-കാൻപൂർ, പൂനെ, ഹൈദരാബാദ്, ബാരാബങ്കി-ലക്‌നൗ, ഗോവ എന്നിവിടങ്ങളിലും തുടങ്ങും.

thepoliticaleditor

വന്ദേ മെട്രോ ട്രെയിൻ ഓടുന്നതോടെ മെട്രോ നഗരങ്ങളുമായുള്ള ചെറുപട്ടണങ്ങളുടെ കണക്റ്റിവിറ്റി വർദ്ധിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ട്രെയിൻ. ചെറുപട്ടണങ്ങളിൽ നിന്ന് വലിയ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ദിവസവും അവരുടെ വീടുകളിലേക്ക് വരാനും പോകാനും കഴിയും. ഈ ട്രെയിനുകൾ ലാഭകരമായ നിരക്കുകളോടെയാണ് ഓടുക.

രാജസ്ഥാനിൽ അതിവേഗ ടെസ്റ്റിംഗ് ട്രാക്ക് ഒരുക്കുന്നു

അതിവേഗ ട്രെയിനുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ അതിവേഗ ടെസ്റ്റിംഗ് ട്രാക്ക് വികസിപ്പിക്കുന്നു. 220 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകളുടെ പരീക്ഷണം ഈ ട്രാക്കിൽ നടത്തും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെ ജോഗ്പൂർ ഡിവിഷനിലെ ഗുധ-തഥാന മിതാടിക്ക് ഇടയിൽ ആണ് 59 കിലോമീറ്റർ നീളമുള്ള ഈ ടെസ്റ്റിംഗ് ട്രാക്ക് ഒരുങ്ങുന്നത്.

വരും വർഷങ്ങളിൽ, വന്ദേ ഭാരത് എക്സ്പ്രസിനൊപ്പം മറ്റ് അതിവേഗ ട്രെയിനുകളുടെ പരീക്ഷണവും ഈ ട്രാക്കിൽ നടത്തും. ഈ ടെസ്റ്റിംഗ് ട്രാക്ക് പൂർത്തിയാകുന്നതോടെ റോളിംഗ് സ്റ്റോക്കിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെസ്റ്റിംഗ് സൗകര്യം ഒരുക്കുന്ന ലോകത്തെ ആദ്യ രാജ്യമാകും ഇന്ത്യയെന്ന് റെയിൽവേ അവകാശപ്പെട്ടു.

Spread the love
English Summary: indian railway starting vande metro trains

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick