ആരുമറിയാതെ ദൂരദര്‍ശന്റെ ചിഹ്നത്തിന്റെയും നിറം മാറ്റി കാവിയാക്കി പ്രസാര്‍ഭാരതി കോര്‍പറേഷന്‍. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറമാണ് മാറ്റി കാവിയാക്കിയത്. നേരത്തെ മഞ്ഞയും നീലയും നിറമായിരുന്ന ലോഗോ ആണ് കാവി നിറമാക്കിയത്. ഒപ്പം ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിരിക്കയാണ്.
ലോഗോ കളര്‍ മാറ്റത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.
കളര്‍മാറ്റത്തില്‍ വിശദീകരണവുമായി ദൂരദര്‍ശന്‍ അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. കളര്‍ മാത്രമാണ് മാറിയതെന്നും മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ സമൂഹമാധ്യമമായ എക്‌സില്‍ അവകാശപ്പെട്ടു.
പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുകയെന്നും കുറിപ്പില്‍ അവകാശപ്പെടുന്നുണ്ട്.