സോമാറ്റോ ഫുഡ് ഡെലിവറി ഉപഭോക്താക്കൾ ഇനി അല്പം കൂടി വിയർക്കും. ആഹാരം ഓർഡർ ചെയ്യണത്തിനുള്ള പ്ലാറ്റ്‌ഫോം ഫീസ് 25 ശതമാനം ഉയർത്തി. കമ്പനിയുടെ ആപ്പിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഏപ്രിൽ 20 മുതൽ ഓർഡറിന് 5 രൂപ ഈടാക്കുന്നുണ്ട് . ഇതുവരെ ഇത് നാല് രൂപ ആയിരുന്നു. നാലു രൂപ ആക്കി ഉയർത്തിയിട്ട് മൂന്ന് മാസം തികയുന്നതേ ഉള്ളൂ. ഡൽഹി എൻസിആർ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയുൾപ്പെടെ സൊമാറ്റോയുടെ പ്രധാന വിപണികളിൽ ഓരോ ഓർഡറിനും ചാർജ് വർധന ഉണ്ട്. സൊമാറ്റോ ഗോൾഡ് അംഗങ്ങൾക്കും പ്ലാറ്റ്‌ഫോം ഫീസ് ബാധകമാണ്.
സൊമാറ്റോയുടെ മുഖ്യ എതിരാളിയായ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓർഡറുകൾക്ക് 5 രൂപ ഫീസ് ഈടാക്കുന്നുണ്ട് .
ജനുവരി ഒന്നിന് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയിരുന്നു. ഇപ്പോൾ വീണ്ടും വർദ്ധനവ് വരുത്തുന്നു. സൊമാറ്റോ പ്രതിദിനം 2 മുതൽ 2.2 ദശലക്ഷം ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. 2023 ഓഗസ്റ്റിൽ ഒരു ഓർഡറിന് 2 രൂപ നിരക്കിലായിരുന്നു ഫീസ്. ഒക്ടോബറിൽ ഇത് 3 രൂപയായി ഉയർത്തി. സൊമാറ്റോയുടെ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഓരോ ഓർഡറിനും 2 രൂപ ഹാൻഡ്‌ലിംഗ് ചാർജും ചുമത്തുന്നു.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)