ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദ്ദേശ പത്രിക ജില്ലാ റിട്ടേണിങ് ഓഫീസര്‍ നിരസിച്ചു. സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാനിയുടെ പത്രികയാണ് നിരസിച്ചത്.
മൂന്ന് നിർദ്ദേശകരുടെയും നാമനിർദ്ദേശത്തെ പിന്തുണച്ച് ഹാജരാക്കിയവരുടെയും രേഖകളിലെ ഒപ്പുകളുടെ പരിശോധനയിൽ “പൊരുത്തക്കേട്” കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ് ഏപ്രിൽ 20 ന്, ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജൻ്റ് ദിനേശ് ജോധാനി റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ കുംഭാനിയുടെ നാമനിർദ്ദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പുകൾ വ്യാജമാണെന്നു ഒപ്പുകൾ വ്യക്തമാക്കി രംഗത്തെത്തി . ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്ശാലയുടെ പത്രികയിലും പിശക് ആരോപിച്ചിരുന്നു.
തുടർന്ന് ഒപ്പിട്ടവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി സംശയം പരിഹരിക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർ കുംഭണിക്ക് ഒരു ദിവസത്തെ സമയം നൽകുകയായിരുന്നു . അഭിഭാഷകരായ ജമീർ ഷെയ്‌ഖ്, ബിഎം മംഗുകിയ തുടങ്ങിയവരുടെ സംഘത്തോടൊപ്പമാണ് കുംഭാനി ഹാജരായത്.
സംഭവവികാസങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. “പട്ടിദാർ വോട്ടുകൾ കോൺഗ്രസിന് കിട്ടുമായിരുന്നു, അതുപോലെ തന്നെ ക്ഷത്രിയ വോർമാരും ബി.ജെ.പിയോട് എതിർപ്പിലായിരുന്നു . ഈ മണ്ഡലത്തിൽ ഞങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്നു.”– അദ്ദേഹം പറഞ്ഞു. കോൺഗ്രസിൻ്റെ ആരോപണം സൂറത്ത് സിറ്റി ബിജെപി പ്രസിഡൻ്റ് നിരഞ്ജൻ തള്ളി.