കോൺഗ്രസ് നേതാവും വക്താവുമായ സുപ്രിയ ശ്രീനേറ്റ് ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലുകളെ ഷഹീദ് (“രക്തസാക്ഷികൾ”) എന്ന് വിളിച്ചത് വിവാദമായി. ചൊവ്വാഴ്ച ഛത്തീസ്ഗഡിൽ 29 നക്‌സലുകളെ വധിച്ച ഏറ്റുമുട്ടലിനെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോളാണ് സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്. നക്‌സലുകൾക്കെതിരെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഓപ്പറേഷനാ\യിരുന്നു ചൊവ്വാഴ്ച നടത്തിയത്.
വിഷയത്തിൽ പാർട്ടി രാഷ്ട്രീയം കളിക്കുകയാണോ എന്ന് കോൺഗ്രസ് വക്താവിനോട് ഒരു മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി ഈ വിഷയത്തിൽ രാഷ്ട്രീയം കാണാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് സുപ്രിയ പറഞ്ഞു. എങ്കിലും ഏറ്റുമുട്ടൽ അന്വേഷിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഷഹീദുകൾക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവർ അനുശോചനം അറിയിച്ചു .