Categories
kerala

ബഡായി അടിച്ച് കെ.സുരേന്ദ്രന്‍…ആഞ്ഞടിച്ച് തുറന്നു പറഞ്ഞ് ഇ.പി.ജയരാജന്‍

ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. തന്നെ പരിചയപ്പെടാനാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ?

Spread the love

ജൂണ്‍ നാലിനു ശേഷം കേരളത്തിലെ ഒട്ടേറെ ഇടതു-വലതു നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു. ഇ.പി.ജയരാജനുമായി ധാരാളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ചര്‍ച്ചകളെല്ലാം നടത്തിയതെന്നും സുരേന്ദ്രന്‍ ഇന്ന് രാവിലെ അവകാശപ്പെട്ടു.

അതേസമയം താന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിഷയത്തില്‍ ശക്തമായ വെളിപ്പെടുത്തലുമായി ഇ.പി.ജയരാജന്‍ ഇന്ന് രംഗത്തു വന്നു. താന്‍ പ്രകാശ് ജാവഡേക്കറെ അല്ല, അയാള്‍ തന്നെയാണ് വന്നു കണ്ടതെന്ന് ജയരാജന്‍ പറഞ്ഞു. തന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്‌ലാറ്റിലെത്തുകയായിരുന്നു ജാവഡേക്കര്‍. ഇങ്ങോട്ട് വന്ന് സന്ദര്‍ശിച്ചതിനെ കെ.സുധാകരനും, ശോഭാ സുരേന്ദ്രനും പിന്നെ ചില മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് വലിയ ഗൂഢാലോചന നടത്തി പ്രചരിപ്പിക്കുകയാണെന്ന് ഇ.പി.ജയരാജന്‍ ആഞ്ഞടിച്ചു.

thepoliticaleditor

.കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു. ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. തന്നെ പരിചയപ്പെടാനാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? അതുവഴി പോയപ്പോൾ കാണാൻ വന്നതാണ്. മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്കു കൊണ്ടുവന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല എന്റെ രാഷ്ട്രീയം. എന്നെ കാണാൻ വന്നവരെക്കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല.”– രാവിലെ സ്വന്തം ബൂത്ത് ആയ അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ജയരാജൻ.

കേരളരാഷ്ട്രീയത്തിലെ പിന്നാമ്പുറങ്ങളിലെ വിവാദ ദല്ലാള്‍ നന്ദകുമാറും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള കരാര്‍ത്തര്‍ക്കത്തെ വഴിതിരിച്ചുവിടാന്‍ ഇ.പി.ജയരജനുമായുണ്ടായ കൂടിക്കാഴ്ചയുടെ കാര്യം ഉയര്‍ത്തിവിട്ടത് ദുരുദ്ദേശ്യത്തോടെയാണെന്ന വിശദീകരണമാണ് ഇന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick