മകന്റെ ഫോണിലൂടെ ശോഭ സുരേന്ദ്രനെ ബന്ധുപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. ശോഭ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇ.പി പ്രതികരിച്ചു. ശോഭയെ വിളിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്ന് ശോഭ വീണ്ടും ആവർത്തിച്ചു.
ജിജിൻ രാജ് ശോഭയ്ക്ക് അയച്ച സന്ദേശം അവര്‍ വെളിപ്പെടുത്തി. പ്ലീസ് സേവ് ദി നമ്പര്‍ എന്ന സന്ദേശമാണ് ശോഭ വെളിപ്പെടുത്തിയത്.
ശോഭ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇ.പിയുടെ മകൻ ജിജിൻ രാജും രംഗത്തെത്തി. എറണാകുളത്തെ ഒരു വിവാഹ വീട്ടിൽ വച്ച് ശോഭ സുരേന്ദ്രൻ തന്നെ പരിചയപ്പെട്ടിരുന്നു, ഫോൺ നമ്പർ ചോദിച്ച് വാങ്ങിയത് ശോഭയാണ്. തന്നെ ഒന്നുരണ്ടു തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. വിവാദങ്ങളിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ജിജിൻ രാജ് പറഞ്ഞു.
എന്നാല്‍ ബിജെപിയിലേക്ക് ഇ.പി. വരാനുള്ള ചര്‍ച്ചകള്‍ 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും അവസാനം ആ പദ്ധതി നടക്കാതിരുന്നതിന്റെ കാരണം അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.