ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് ഇ.പി.ജയരാജനെക്കുറിച്ചു തന്നെയാണെന്നും ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് വെച്ച് ബിജെപിയുടെ കേരള പ്രഭാരിയും പ്രമുഖ നേതാവുമായ പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ലാവ്‌ലിന്‍ കേസില്‍ സഹായം ചോദിച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ പകരം തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന ആവശ്യം ജാവഡേക്കര്‍ മുന്നോട്ടു വെച്ചതായും നന്ദകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ.സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ലഭിച്ചില്ലായിരുന്നെങ്കിൽ ബി.ജെപിയിൽ ചേർന്നേനെയെന്നും നന്ദകുമാർ അഭിപ്രായപ്പെട്ടു.