Categories
latest news

ഇലക്ടറല്‍ ബോണ്ട് ചര്‍ച്ച കൊഴുക്കുന്ന ഇന്ന് തന്നെ ഡീസലിനും പെട്രോളിനും രണ്ടു രൂപ കുറച്ചു

പെട്രോള്‍,ഡീസല്‍ വില രണ്ടു രൂപ കുറച്ചു കൊണ്ട് തിരഞ്ഞെടുപ്പിനു മുന്നോടിയായുളള ആനുകൂല്യ ദാനത്തിന്റെ അവസാന ലാപ്പിലേക്ക് കേന്ദ്രസര്‍ക്കാര്‍. ഇലക്ടറല്‍ ബോണ്ടിന്റെ വലിയ കഥകള്‍ ലോകം ചര്‍ച്ച ചെയ്യുന്ന അതേ ദിവസം ഇന്ധന വില കുറച്ചതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഇലക്ടറല്‍ ബോണ്ട് ചര്‍ച്ചകളെ മാസ്‌ക് ചെയ്യുക എന്നതാണെന്ന വിമര്‍ശനവും ഉയരുന്നു.

പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സിലൂടെയാണ് ഇന്ധനവില കുറച്ച കാര്യം രാത്രി വൈകി അറിയിച്ചത്. അതിനു കുറച്ചു മുമ്പായിരുന്നു ഇലക്ടറല്‍ ബോണ്ടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഇന്ധന വില കുറച്ചതിലൂടെ കോടിക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ആണ് തനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണെന്നാണ് മന്ത്രി ഹര്‍ദീപ് സിങ് പുരി അവകാശപ്പെട്ടത്.

thepoliticaleditor

ലോകം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ വികസിത, വികസ്വര രാജ്യങ്ങളിൽ പെട്രോൾ വില 50-72 ശതമാനം വർധിച്ചുവെന്നും നമുക്ക് ചുറ്റുമുള്ള പല രാജ്യങ്ങളിലും ഇപ്പോൾ പെട്രോൾ ലഭ്യമല്ലെന്നും ഹർദീപ് പുരി പറഞ്ഞു. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയുണ്ടായിട്ടും, പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണവും അവബോധജന്യവുമായ നേതൃത്വവും കാരണം അത് രാജ്യത്തെ ബാധിച്ചില്ല എന്ന് മന്ത്രി അവകാശപ്പെട്ടു.

കേന്ദ്രസർക്കാരിൻ്റെ ഈ തീരുമാനത്തിന് മുമ്പ് രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ സർക്കാരും വിലക്കുറവ്‌ പ്രഖ്യാപിച്ചിരുന്നു . പെട്രോളിൻ്റെയും ഡീസലിൻ്റെയും വാറ്റ് 4 ശതമാനം കുറച്ചു. ഇതോടെ പെട്രോളിന് 1.40 മുതൽ 5.30 രൂപ വരെ കുറഞ്ഞു. അതേ സമയം ഡീസലിന് 1.34 രൂപ കുറഞ്ഞ് 4.85 രൂപയായി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick