ബിജെപിയിലേക്ക് പോകാനിരിക്കുന്നത് താനല്ല ഇ.പി.ജയരാജനാണെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടിയുമായി ഇ.പി.ജയരാജന്‍. ബിജെപിയില്‍ പോകാന്‍ ചെന്നൈ വരെയെത്തി മടങ്ങേണ്ടി വന്നയാളാണ് സുധാകരനെന്ന് ജയരാജന്‍ ആരോപിച്ചു.
ബിജെപിയില്‍ പോകാന്‍ ചെന്നൈ വരെയെത്തി മടങ്ങേണ്ടി വന്നയാളാണ് സുധാകരനെന്ന് ജയരാജന്‍ ആരോപിച്ചു. അമിത്ഷായുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും സുധാകരനാണ്. താന്‍ ആര്‍.എസ്.എസിനോട് പോരാടി വന്ന നേതാവ്. ബിജെപി തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണെന്നും സുധാകരന്‍ മരുന്ന് കൃത്യമായി കഴിക്കാത്തതു കൊണ്ടാണ് ഞാന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നത്. സുധാകരന്‍ ഇന്നലെ മരുന്നു കഴിച്ചില്ലെന്നു തോന്നുന്നു. — ജയരാജന്‍ ആരോപിച്ചു.
ശോഭാ സുരേന്ദ്രന്‍ പറഞ്ഞ ആ സിപിഎം നേതാവ് ഇ.പി.ജയരാജന്‍ ആണെന്ന് സുധാകരന്‍ പ്രസ്താവിച്ചതാണ് ജയരാജന്റെ പ്രതികരണത്തിന് കാരണമായത്. തന്റെ വളര്‍ത്തു നായ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.– ജയരാജന്‍ പറഞ്ഞു.
“കെ.സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ എത്ര തവണ ശ്രമം നടത്തി. കോണ്‍ഗ്രസിനകത്ത് ഒരു സംഘം രൂപീകരിച്ച് ബിജെപിക്കനുകൂലമായ ഒരു പാര്‍ടി രൂപീകരിച്ച് പുറത്തുവരുമെന്ന് ആസ്സാം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ ചെന്നൈ വരെയെത്തിയതാണ്. എന്നാല്‍ ചെന്നൈയിലെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തടയുകയാണുണ്ടായത്. ചെന്നൈയിലെ ബിജെപി രാജ ക്ഷണിച്ചതു കൊണ്ടാണ് താന്‍ പോകാന്‍ തയ്യാറായതെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.”– ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
സുധാകരനെതിരെ നിരന്തരം സിപിഎം ഉയര്‍ത്തിയ ആരോപണമായിരുന്നു അദ്ദേഹം ബിജെപിയിലേക്ക് പോകാനിരിക്കുന്ന ആളാണ്, അതിനാല്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്താല്‍ അത് ബിജെപിക്ക് ചെയ്തതുപോലെ വഞ്ചാനാപരമായിത്തീരും എന്നത്. എന്നാല്‍ ഇപ്പോള്‍ ആരോപണം തിരിഞ്ഞു കുത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് സുധാകരന്‍ ഇന്ന് രംഗത്തു വന്നതോടെ ധൃതിയില്‍ ജയരാജന്‍ പ്രതികരണവുമായി രംഗത്തു വരികയായിരുന്നു.
കണ്ണൂരിലെ ഉന്നതനായ സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ താന്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ വിവാദത്തില്‍ സംശയിക്കപ്പെടുന്നത് ഇ.പി.ജയരാജന്‍ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച് ആരും പ്രതികരിച്ചിരുന്നില്ല.
ആര്‍.എസ്.എസ്.സംഘപരിവാറിനെതിരായി എല്ലാവരെയും ഏകോപിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സാന്നിധ്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു.
അതേസമയം ഇ.പി.ജയരാജന്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വെച്ച് ബിജെപിയുടെ കേരള പ്രഭാരിയും പ്രമുഖ നേതാവുമായ പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നതായി ദല്ലാള്‍ നന്ദകുമാര്‍ ഇന്ന് പ്രതികരിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.