Categories
kerala

ആര്‍എസ്എസ്-ജമാ അത്തെ ഇസ്ലാമി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനും ലീഗിനും പങ്കുണ്ടെന്ന ആരോപണവുമായി പിണറായി

ആര്‍.എസ്.എസ് മോധാവി മോഹന്‍ ഭാഗവതുമായി ജമാ അത്തെ ഇസ്ലാമി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയതിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. കുറച്ചു കൂടി കടത്തിപ്പറഞ്ഞ പിണറായി ഈ ചര്‍ച്ചയില്‍ യു.ഡി.എഫിന്റെ പങ്ക് ദുരൂഹമാണെന്നും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ചര്‍ച്ചയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ആരോപിച്ചു.

കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ പാര്‍ടി ത്രയത്തിന് ഈ ചര്‍ച്ചയില്‍ പങ്കുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ടിയാണ് വെല്‍ഫെയര്‍ പാര്‍ടി. ഇവര്‍ പല സമയത്തും മുസ്ലീം ലീഗുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്- സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം മഞ്ചേശ്വരത്തെ കുമ്പളയില്‍ നിര്‍വ്വഹിച്ചു കൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

thepoliticaleditor

ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ രൂപമാണ് അത് വെൽഫെയർ പാർട്ടിയുടെ രൂപമാണ് വെൽഫയർ പാർട്ടി. ഇവിടെ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ കൂടിയവരാണ് അവർ.. ഇപ്പോൾ ഇവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അവിടെയാണ് സ്വാഭാവികമായ ചില സംശയങ്ങൾ ഉയർന്നു വരുന്നത്. ഇത് വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചൊരു കാര്യമാണോ അതോ കോൺഗ്രസ് – ലീഗ്– വെൽഫയർ പാർട്ടി ത്രയത്തിന് ഈ ചർച്ചയിൽ പങ്കുണ്ടോ – പിണറായി വിജയൻ ചോദിച്ചു.

Spread the love
English Summary: secret agenda in rss jama ath e islami disscussion says pinarayi vijayan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick