Categories
latest news

മൻ കി ബാത്ത് ഷോ ഇനി മൂന്ന് മാസത്തേക്ക് ഇല്ലെന്ന് മോദി…അതായത് ഉത്തമാ, മനസ്സിലായില്ലേ അർഥം !

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് മൻ കി ബാത്ത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്ത് ഉപയോഗിച്ച് നേട്ടങ്ങൾ പങ്കിടുന്നത് തുടരാനും റേഡിയോ ഷോയുടെ പഴയ എപ്പിസോഡുകൾ പങ്കിടാനും അദ്ദേഹം ഇന്ന് അഭ്യർത്ഥിച്ചു.

നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിൻ്റെ 110-ാം എപ്പിസോഡ് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്തു കൊണ്ടാണ് ഈ അറിയിപ്പ് നൽകിയത്. ഇന്നത്തേത് മോദിയുടെ ഈ വർഷത്തെ രണ്ടാമത്തെ പരിപാടിയാണ്.

thepoliticaleditor

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ തന്നെ പ്രധാനമന്ത്രിയായി വരുമെന്നും തന്റെ റേഡിയോ പ്രഭാഷണ പരിപാടി തുടരുമെന്നുമാണ് പ്രധാനമന്ത്രി പറയാതെ പറഞ്ഞിരിക്കുന്നത്. താന്‍ തന്നെ ഇനിയും പ്രധാനമന്ത്രി എന്ന് മോദി എല്ലായിടത്തും പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ മന്‍ കി ബാത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick