Categories
kerala

പൂജയ്ക്ക് ഇനി അരളിപ്പൂവ് ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം

വിഷാംശം ഉണ്ടെന്നു കരുതപ്പെടുന്ന അരളിപ്പൂവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കില്ല. നിവേദ്യ സമർപ്പണം, പ്രസാദം തുടങ്ങിയവയ്ക്ക് ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. അരളി പൂവ് ശരീരത്തിനുള്ളിൽ കടന്നാൽ വിഷാംശം ഉണ്ടാകും എന്ന ആശങ്ക പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം എന്ന് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു. അതേസമയം, അരളിപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തില്ല എന്നാണ് ധാരണ.

ആലപ്പുഴ ഹരിപ്പാടിന് സമീപം പള്ളിപ്പാട് സ്വദേശിനിയായ യുവതി നെരിയം ഒലിയാൻ്ററിൻ്റെ (അരളി) ഇലയും പൂവും അബദ്ധത്തിൽ ചവച്ച് കഴിച്ച് മരിച്ചതാണ് ഈ വിഷച്ചെടിയെ ഇപ്പോൾ വാർത്തയിൽ എത്തിച്ചത്. ചവച്ച് കഴിച്ച് മരിച്ചതാണ് വിഷച്ചെടിയിലേക്ക് വെളിച്ചം വീശിയത്.

thepoliticaleditor

ഏപ്രിൽ 28 ന് ബ്രിട്ടനി ലേക്ക് ജോലിക്കായി പോകുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സൂര്യ സുരേന്ദ്രൻ എന്ന നഴ്‌സ് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. സൂര്യ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കവേ, അബദ്ധത്തില്‍ അരളിയുടെ ഒരു പൂവ് ചവയ്ക്കാന്‍ ഇടയായിരുന്നു. അരളി അകത്തു ചെന്നതാണ് അവരുടെ പെട്ടെന്നുളള അസുഖത്തിന് കാരണമായതും മരണത്തിലേക്ക് നയിച്ചതും. പിന്നീട് കഴിഞ്ഞ ദിവസം ഒരു പശുവും അരളി ഇല കഴിച്ച് ചത്തുപോയ സംഭവം ഉണ്ടായി.

അരളിപ്പൂവ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് പൂജയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. അരളിയുടെ വിഷാംശം ചര്‍ച്ചയില്‍ വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick