Categories
kerala

കലാമണ്ഡലത്തിൽ “ആർ.എൽ.വി. ഇഫക്ട്” …ചരിത്ര തീരുമാനം

കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനം എടുത്തത്. ജെന്‍ട്രല്‍ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണിത്. അടുത്ത അഡ്മിഷൻ മുതൽ ഇനി ആൺകുട്ടികൾക്കും കലാമണ്ഡലത്തിൽ അഡ്മിഷൻ എടുക്കാം.

ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ ഇനി എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക.

thepoliticaleditor

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ കലാമണ്ഡലം നർത്തകി സത്യഭാമ അധിക്ഷേപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് കലാമണ്ഡലത്തിന്റെ തീരുമാനം. രാമകൃഷ്ണന് കൂത്തമ്പലത്തിൽ വേദി ഒരുക്കിയതിന് തൊട്ടടുത്ത ദിവസമാണ് ഈ ചരിത്ര തീരുമാനം ഭരണസമിതി കൈകൊണ്ടത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick