2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് അഴിമതിയെക്കുറിച്ച് വൻ വിവാദത്തിന് തിരികൊളുത്തി അസമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമതാരി 500 രൂപ കറൻസി വിതറിയ കിടക്കയിൽ ഉറങ്ങുന്ന ദൃശ്യം വൈറലായി. ഇതോടെ ഈ വർഷം ജനുവരി 10 ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതിരുന്നതായി ബെഞ്ചമിൻ യുണൈറ്റഡ് പീപ്പിൾസ് ലിബറൽ പാർട്ടി പ്രസിഡൻ്റ് പ്രമോദ് ബോറോ പറഞ്ഞു.
ബെഞ്ചമിൻ ബസുമതാരിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തതായി പ്രമോദ് ബോറോ പറഞ്ഞു. “എല്ലാ മാധ്യമ സ്ഥാപനങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മിസ്റ്റർ ബസുമാത്രിയെ യുപിപിഎല്ലുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സ്വന്തം ഉത്തരവാദിത്തമാണ്. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പ്രവൃത്തികൾക്ക് പാർട്ടി ഉത്തരവാദിയല്ല.”– പ്രമോദ് ബോറോ പറഞ്ഞു.
