Categories
latest news

ഏക പാർലമെൻ്റ് അംഗം ആം ആദ്മി പാർട്ടിക്ക് നൽകിയ കനത്ത തിരിച്ചടി

ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ലോക്‌സഭയിലെ പാർട്ടിയുടെ ഏക പാർലമെൻ്റ് അംഗം സുശീൽ കുമാർ റിങ്കു ബുധനാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള എംപിയായ റിങ്കു എഎപി എംഎൽഎ ശീതൻ അംഗുറലിനൊപ്പമാണ് ബിജെപിയിൽ ചേർന്നത്.

എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്തെ എക്‌സൈസ് നയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാർട്ടിക്ക് ഈ തിരിച്ചടി. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള എംപിയായ റിങ്കുവും ജലന്ധർ വെസ്റ്റിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗുറലും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.

thepoliticaleditor

പഞ്ചാബിലെ എഎപി സർക്കാർ സംസ്ഥാനത്തെ വികസന പദ്ധതികളിൽ തന്നെ സഹായിക്കുന്നില്ലെന്ന് എംപി ആരോപിച്ചു. പഞ്ചാബിൻ്റെ പുരോഗതിക്കായിട്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് റിങ്കു പറഞ്ഞു. “എൻ്റെ പാർട്ടി എന്നെ പിന്തുണയ്ക്കാത്തതിനാൽ ജലന്ധറിലെ ജനങ്ങൾക്ക് ഞാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല എന്നത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവർത്തന ശൈലിയിൽ എനിക്ക് മതിപ്പുണ്ട് “– റിങ്കു ബുധനാഴ്ച പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick