Categories
latest news

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതു ദ്വാരകയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതു ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം ചെയ്തു ദ്വാരക ജില്ലയിലെ ഓഖയ്ക്കും ബെറ്റ് ദ്വാരകയ്ക്കും ഇടയിലുള്ള നാലുവരി കേബിൾ പാലം ആണ് സുദർശൻ സേതു.

ഏകദേശം 980 കോടി രൂപ ചെലവിലാണ് 2.32 കിലോമീറ്റർ നീളമുള്ള നാലുവരി കേബിൾ പാലം നിർമിച്ചത്. ഇത് ദ്വാരക ജില്ലയിലെ ഓഖ പട്ടണത്തെയും കച്ച് ഉൾക്കടലിലെ ബെറ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്നു.

thepoliticaleditor

“വികസനത്തിനും പുരോഗതിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പാലം– അതിശയിപ്പിക്കുന്ന സുദർശൻ സേതു!”– എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിലെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മോദി ഞായറാഴ്ച ഉച്ചയ്ക്ക് രാജ്‌കോട്ടിലേക്ക് പുറപ്പെടും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick