നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് ( നീറ്റ് -യുജി) പരീക്ഷയെഴുതിയ ആറ് ഉദ്യോഗാർത്ഥികളെ വൻ തുക വാങ്ങി സഹായിച്ചതിന് പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ ഒരു സ്കൂൾ അധ്യാപകനും മറ്റ് രണ്ട് പേർക്കുമെതിരെ ഗുജറാത്ത് പോലീസ് വ്യാഴാഴ്ച ക്രിമിനൽ കേസ് ഫയൽ ചെയ്തു.
മേയ് അഞ്ചിന് നടന്ന പരീക്ഷയുടെ കേന്ദ്രങ്ങളിലൊന്നായ ടൗണിലെ ജയ് ജലറാം സ്‌കൂളിലെ സെൻ്ററിലെ ഫിസിക്‌സ് അധ്യാപകൻ കൂടിയായ ഡെപ്യൂട്ടി പരീക്ഷാ സൂപ്രണ്ട് തുഷാർ ഭട്ടും പരശുറാം റോയി, ആരിഫ് വോറ എന്നിവരാണ് കേസിൽ പെട്ടിരിക്കുന്നത്. ഒരു കുട്ടിയെ മെറിറ്റ് ലിസ്റ്റിൽ കയറിപ്പറ്റാൻ അഡ്വാൻസായി വോറ നൽകിയ 7 ലക്ഷം രൂപ ഭട്ടിൻ്റെ കാറിൽ നിന്ന് പോലീസ് കണ്ടെടുത്തു .

പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത കുട്ടികളോട് അവർക്കറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം എഴുതാനും മറ്റുള്ളവ എഴുതാതെ വിടാനും പ്രതികൾ നിർദ്ദേശിച്ചതായി എഫ്ഐആറിൽ പറയുന്നു. പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത കുട്ടികളോട് അവർക്കറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം എഴുതാനും മറ്റുള്ളവ എഴുതാതെ വിടാനും പ്രതികൾ നിർദ്ദേശിച്ചതായി എഫ്ഐആറിൽ പറയുന്നു. വിശദമായ പരിശോധനയിൽ 16 ഉദ്യോഗാർത്ഥികളുടെ പേര്, റോൾ നമ്പറുകൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ അടങ്ങിയ ഒരു ലിസ്റ്റ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. ആറ് പേരുടെ ചോദ്യപേപ്പറുകളിലെ ഉത്തരങ്ങൾ ശരിയാക്കി നൽകാൻ 10 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തതായി ഒരു പ്രതി സമ്മതിച്ചു . ഉദ്യോഗാർത്ഥികളിൽ ഒരാൾ 7 ലക്ഷം രൂപ പോലും മുൻകൂറായി നൽകിയിരുന്നു.