മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആശ്വാസമില്ല. ജാമ്യം അനുവദിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. തനിക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഭാഗബാക്കാവാനായി ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു സോറന്റെ അപേക്ഷ.
അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഭാഗബാക്കാവാന്‍ ഇടക്കാല ജാമ്യം നല്‍കിയത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഹേമന്തിന്റെ അപേക്ഷ. എന്നാല്‍ സുപ്രീംകോടതി അത് അംഗീകരിച്ചില്ല.ഹര്‍ജി മെയ് 17-ലേക്ക് മാറ്റി. ജാമ്യം നല്‍കുന്നതു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞ് ഇ.ഡി.ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
ജാർഖണ്ഡ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് സോറൻ ഹർജി നൽകിയത്. സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നേരത്തെ വാദം കേൾക്കുകയോ ഇടക്കാല ജാമ്യം അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ അന്വേഷിക്കുന്ന ഇഡി സോറനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി പദം രാജി വെക്കേണ്ടി വന്നു. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സോറൻ്റെ ഹർജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് ആണ് പരിഗണിച്ചത്.